കടലിക്കുന്ന് മലയിലെ അനധികൃത മണ്ണെടുപ്പ് തടയുന്നതിനായി പൗരസമിതി സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കുളനട : കുളനട പഞ്ചായത്തിലെ കടലിക്കുന്ന് മലയിലെ അനധികൃത മണ്ണെടുപ്പ് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതി ചേർന്നു. അപകടകരമായ രീതിയിലാണ് കുന്നിന്റെ മുകളിലെ മണ്ണെടുപ്പെന്ന് പ്രദേശവാസികൾ പറയുന്നു. ഇപ്പോൾത്തന്നെ ഏക്കർകണക്കിന് മല നിരന്നുകഴിഞ്ഞു. രാത്രിയും പകലും വലിയ ടിപ്പർലോറികളിൽ മണ്ണ് കടത്തുന്നത് നിസ്സഹായരായി നോക്കിനിൽക്കുകയായിരുന്നു നാട്ടുകാർ. ഞായറാഴ്ച ചേർന്ന പൗരസമിതിയോഗം സർക്കാരിനും ഹൈക്കോടതിക്കും പരാതി നൽകാനും ജനകീയപ്രതിരോധം നടത്താനും മണ്ണെടുപ്പ് അവസാനിപ്പിക്കുംവരെ അനിശ്ചിതകാലസമരം നടത്തുന്നതിനും തീരുമാനിച്ചു.

കുളനട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ചിത്തിര സി. ചന്ദ്രൻ ചെയർപേഴ്‌സണായും ഗ്രാമപ്പഞ്ചായത്തംഗം സന്തോഷ്‌കുമാർ, ജനറൽ കൺവീനറായും എം.ടി. കുട്ടപ്പൻ, കെ.സി. മണിക്കുട്ടൻ, വി. മോഹനൻപിള്ള എന്നിവർ വൈസ് ചെയർമാന്മാരായും എൻ.ടി. ആനന്ദൻ, എൻ.ജി. സണ്ണി, ശശി പന്തളം, എബി മലഞ്ചരുവിൽ, ശോഭനാ അച്യുതൻ എന്നിവർ കൺവീനർമാരായും കടലിക്കുന്ന് സംരക്ഷണസമിതി രൂപവത്കരിച്ചു. യോഗം ബ്ലോക്ക് പഞ്ചായത്തംഗം പോൾ രാജൻ ഉദ്ഘാടനം ചെയ്തു. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ബിജു പരമേശ്വരൻ, വിനോദ്കുമാർ, പി.വി. വിജയൻ, ശശികലാ സുരേഷ്, വർഗീസ് ജോൺ, ആനന്ദൻപിള്ള എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...