Skip to content

അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും മോചിപ്പിക്കണമെന്ന് സിജെപി

ന്യൂഡല്‍ഹി: പോലീസ് കസ്റ്റഡിയിലുള്ള അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും മോചിപ്പിച്ചില്ലെങ്കില്‍ നിയമനടപടിയിലേക്ക് കടക്കുമെന്ന് സിജെപി. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലുമായി സിജെപി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. യാതൊരു കുറ്റവും ചെയ്യാത്തതിനാലും ഇവര്‍ക്കെതിരെ കേസുകളൊന്നും ചുമത്താത്തതിനാലും നിലവിലെ കസ്റ്റഡി പൂര്‍ണമായും നിയമവിരുദ്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടി. ഇരുവരെയും മനഃപൂര്‍വം കസ്റ്റഡിയില്‍ തുടരാനിടയാക്കിയ എല്ലാവര്‍ക്കുമെതിരെയും നിയമപരമായ നടപടികള്‍ സ്വീകരിക്കാനാണ് സിജെപിയുടെ നീക്കം. സിജെപി വക്താക്കളെ അഴിക്കുള്ളില്‍ത്തന്നെ നിര്‍ത്താന്‍ അധികൃതര്‍ മനഃപൂര്‍വം കാലതാമസം വരുത്തുന്ന തന്ത്രങ്ങള്‍ ഒരു കാരണവശാലും ചോദ്യം ചെയ്യപ്പെടാതെ പോകില്ല.

ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ആളുകളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് ഉത്തരവാദികളാക്കുമെന്നും സിജെപി വ്യക്തമാക്കി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും വോട്ടര്‍ പട്ടികയിലെ തീവ്രപരിഷ്‌കരണ നടപടികള്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ദേശീയപതാകയേന്തി സമരം ചെയ്തതിന് അശുതോഷിനെയും സൗരവിനെയും കസ്റ്റഡിയിലെടുത്തത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from India

More

Most read

  1. 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം

  2. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  3. രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുത്ത പോലീസ് നടപടി ; രൂക്ഷവിമർശനവുമായി ആർ ശ്രീലേഖ

  4. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  5. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Share on WhatsApp

Share this story

അശുതോഷ് റാങ്കയെയും സൗരവ് ദാസിനെയും മോചിപ്പിക്കണമെന്ന് സിജെപി pathanamthittamedia.com