Skip to content

ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു ; പ്രതിക്കായി അന്വേഷണം ഊർജിതം

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്ത് പീഡനത്തിനിരയാക്കിയ പതിനഞ്ചുകാരി പ്രസവിച്ചു. സംഭവത്തിൽ പ്രതിയായ നൂഹ് സ്വദേശിയായ 22കാരനായി അന്വേഷണം ഊർജിതമാക്കിയതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു. കടുത്ത വയറുവേദനയെത്തുടർന്ന് സോഹ്നയിലെ സബ് ഡിവിഷണൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം മനസ്സിലാകുന്നത്. അതുവരെ വീട്ടുകാർക്കോ പെൺകുട്ടിക്കോ ഇക്കാര്യം അറിയുമായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് ഒന്നര വർഷം മുൻപ് ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വ്യക്തി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്ത വിവരം കുട്ടി വെളിപ്പെടുത്തിയത്. ഭയം കാരണം ഇക്കാര്യം കുട്ടി വീട്ടുകാരോട് പറഞ്ഞില്ല.

പിന്നീട് പെട്ടെന്ന് ഇയാൾ പെൺകുട്ടിയുമായുള്ള ആശയവിനിമയം നിർത്തി. ഇതോടെ ഓഗസ്റ്റ് ഒന്നിന് കുട്ടി ഇയാളെത്തേടി വീടുവിട്ടുപോയി. എന്നാൽ ഇക്കാര്യം വീട്ടുകാർ പോലീസിനെ അറിയിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ചയാണ് പെൺകുട്ടി തിരികെ വീട്ടിലെത്തുന്നത്. തീരെ അവശയായതോടെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തതായി പോലീസ് അറിയിച്ചു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from India

More

Most read

  1. 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം

  2. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  3. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  4. ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

  5. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

Share on WhatsApp

Share this story

ഗുരുഗ്രാമിൽ ഇൻസ്റ്റഗ്രാം സുഹൃത്തിന്റെ പീഡനത്തിനിരയായ പതിനഞ്ചുകാരി പ്രസവിച്ചു ; പ്രതിക്കായി അന്വേഷണം ഊർജിതം pathanamthittamedia.com