Skip to content

മണിപ്പൂരിൽ വീണ്ടും സുരക്ഷാ ആശങ്ക ; നാഗാ ഭൂരിപക്ഷ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

ഗുവാഹത്തി: മണിപ്പൂരിൽ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. മ്യാൻമാർ അതിർത്തിയോട് ചേർന്നുള്ള നാഗാ ഭൂരിപക്ഷ മേഖലയായ കംജോഗ് ജില്ലയിലെ കുകി ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. 35കാരനായ ഷേയ്ഹോഹാവോ ഹാവോകിപ് എന്നയാളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ ഗ്രാമത്തലവനും ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ഉൾപ്പെടുന്നുണ്ട്. ചസ്സദ് ഗ്രാമത്തലവൻ, ഫുങ്താ ഗ്രാമത്തലവൻ, ചസ്സദ് വില്ലേജ് അതോറിറ്റി സെക്രട്ടറി, വില്ലേജ് അതോറിറ്റി അംഗം എന്നിവർക്കാണ് പരിക്കേറ്റത്.തനിച്ച് കഴിയുന്ന വ്യക്തിയായതിനാൽ നേരത്തെ 35കാരൻ ഗ്രാമത്തിൽ നിന്ന് ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. ഇതിന് പിന്നാലെ ഇയാൾ ഗ്രാമത്തിൽ നിന്ന് ഒളിച്ചോടേണ്ട അവസ്ഥയും വന്നിരുന്നു.

പരിക്കേറ്റവരെ അസം റൈഫിൾസ് സൈനികരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിൽ അധികൃതർ ഇനിയും പ്രതികരിച്ചിട്ടില്ല. എന്നാൽ വിമതരുടെ ആക്രമണത്തിലാണ് 35കാരൻ കൊല്ലപ്പെട്ടതെന്നാണ് കുകി വിഭാഗത്തിലുള്ളവർ അവകാശപ്പെടുന്നത്.
വൈദ്യുതി ലൈനുകളിലെ തകരാറുകൾ 35കാരൻ പരിഹരിക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് കുകികൾ ആരോപിക്കുന്നത്. കാങ്പോക്പി, കാങ്ജോങ് ജില്ലകളിൽ ഈ വർഷം ഫെബ്രുവരി മുതൽ അക്രമങ്ങൾ രൂക്ഷമായി തുടരുകയാണ്. ഒക്ടോബർ 9, 10 തീയതികളിൽ കാങ്ജോങ്, കാങ്പോക്പി, ഉഖ്റുൽ ജില്ലകളിലുണ്ടായ ഏറ്റുമുട്ടലുകളിൽ ഒൻപത് പേർ കൊല്ലപ്പെട്ടിരുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from India

More

Most read

  1. ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

  2. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  3. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

  4. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  5. വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ നിരത്തിലേക്ക്

Share on WhatsApp

Share this story

മണിപ്പൂരിൽ വീണ്ടും സുരക്ഷാ ആശങ്ക ; നാഗാ ഭൂരിപക്ഷ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു pathanamthittamedia.com