ഒഡീഷ സ്വദേശിയുടെ ദുരൂഹമരണത്തിൽ ഭാര്യ പിടിയിൽ ; മകളെ സംരക്ഷിക്കാൻ അടിച്ചുകൊന്നതാണെന്ന് പോലീസിന് മൊഴി
കൊച്ചി: ഇടപ്പള്ളി പോണക്കരയിൽ റെയിൽവേ ട്രാക്കിൽ ഒഡീഷ സ്വദേശിയുടെ ശരീരം കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്. മരിച്ച ഒഡീഷ സ്വദേശിയുടെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ സ്വന്തം മകൾക്ക് നേരെ നടത്തിയ ലൈംഗിക അതിക്രമത്തിൽ പ്രകോപിതയായി ഭാര്യയാണ് കൊലപ്പെടുത്തിയതെന്ന് പോലീസ് അറിയിച്ചു. തുടർന്ന് മൃതദേഹം റെയിൽവ ട്രാക്കിൽ കൊണ്ടിട്ട് ട്രെയിൻ കയറി മരിച്ചു എന്ന് വരുത്താനായിരുന്നു ശ്രമം. ഒഡീഷ സ്വദേശിയെ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഭാര്യ പൊലീസിനോട് കുറ്റം സമ്മതിച്ചു.
ഇന്ന് പുലർച്ചെ മറൂ ട്രാക്കിലൂടെ കടന്നുപോയ അമൃത എക്സ്പ്രസിന്റെ ലോക്കോ പൈലറ്റ് ശരീരം കണ്ട് ആർപിഎഫിന് വിവരം കൈമാറുകയായിരുന്നു. ട്രെയിനിൽ നിന്ന് വീണതോ, ട്രെയിൻ തട്ടിയതോ ആയ പരിക്കുകളില്ലാത്ത ശരീരം എങ്ങനെ ട്രാക്കിൽ എത്തിയെന്ന് സംബന്ധിച്ച് പൊലീസ് നടത്തിയ വിശദ പരിശോധനയാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. ഭാര്യയും മകളെയും എളമക്കര പൊലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് കൊലപാതക വിവരം പുറത്തുവന്നത്. അടിച്ചു കൊലപ്പെടുത്തി എന്നതാണ് ഒഡീഷ സ്വദേശിയായ സ്ത്രീ സമ്മതിച്ചു. യഥാർത്ഥ മരണകാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
MoreMost read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം





