പ്രതിശ്രുത വരന്റെ എച്ച്.ഐ.വി ഫലം കാണിക്കാനെത്തിയ യുവതിക്ക് നേരെ ലൈംഗികാതിക്രമം ; ഡോക്ടർക്കെതിരെ ഗുരുതര പരാതി
ഗുവാഹത്തി: പരിശോധനയെന്ന വ്യാജേന ഡോക്ടർ ലൈംഗികാതിക്രമം നടത്തിയെന്ന് യുവതിയുടെ പരാതി. അസമിലെ ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർക്കെതിരേയാണ് യുവതി പോലീസിനെ സമീപിച്ചത്. യുവതിയുടെ പരാതിയിൽ പൊലീസ് പുരുഷ ഡോക്ടർക്കെതിരേ കേസെടുത്തു.പ്രതിശ്രുത വരന്റെ വിവിധ മെഡിക്കൽ പരിശോധന ഫലങ്ങൾ കാണിക്കാനും വിവരങ്ങൾ അറിയാനുമാണ് യുവതി ബന്ധുവിനൊപ്പം ആശുപത്രിയിൽ പോയത്. എച്ച്ഐവി പരിശോധനയിൽ പ്രതിശ്രുത വരന് നെഗറ്റീവ് ആയിരുന്നു. ഇതിന്റെ പരിശോധനാഫലം അടക്കം യുവതിയുടെ കൈവശമുണ്ടായിരുന്നു.
എന്നാൽ, ഡോക്ടറെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചതിന് പിന്നാലെ ഒപ്പമുള്ള ബന്ധുവിനോട് പുറത്തിരിക്കാനും യുവതിയോട് തനിച്ച് ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് പ്രതിശ്രുത വരനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചു. പ്രതിശ്രുത വരൻ എച്ച്ഐവി ടെസ്റ്റിന് വിധേയനായതിനാൽ യുവതിയെയും പരിശോധിക്കണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് യുവതി പരിശോധനയ്ക്ക് വിധേയയാകാൻ സമ്മതിച്ചത്.
എന്നാൽ, പരിശോധനയെന്ന പേരിൽ ഡോക്ടർ ശരീരത്തിൽ മോശമായരീതിയിൽ സ്പർശിച്ചെന്നാണ് യുവതിയുടെ പരാതി. പരിശോധനാമുറിയിൽ കയറിയതിന് പിന്നാലെ വസ്ത്രങ്ങൾ അഴിക്കാനാണ് ഡോക്ടർ ആവശ്യപ്പെട്ടത്. എന്തിനാണ് ടീഷർട്ട് അഴിക്കുന്നതെന്ന് ചോദിച്ചു. പക്ഷേ, പരിശോധനയ്ക്ക് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ കൂടുതൽ എതിർത്തില്ല. എന്നാൽ, ഇതിനുപിന്നാലെ ഡോക്ടർ സ്വകാര്യഭാഗങ്ങളിൽ മോശമായരീതിയിൽ സ്പർശിക്കുകയായിരുന്നു. ഇതിനുശേഷം ഉദരഭാഗം പരിശോധിക്കാൻ വസ്ത്രം മുഴുവൻ അഴിക്കണമെന്ന് ആവശ്യപ്പെട്ടു.
അതിന്റെ ആവശ്യം എന്താണെന്ന് ചോദിച്ചപ്പോൾ എല്ലാം വിശദമായി പരിശോധിക്കണമെന്നായിരുന്നു ഡോക്ടറുടെ മറുപടി. തുടർന്ന് ഏറെ മാനസികപ്രയാസത്തോടെയാണ് പരിശോധനാമുറിയിൽനിന്നത്. ഒടുവിൽ പരിശോധനയ്ക്ക് ശേഷം കരഞ്ഞുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. അതിക്രമം നടന്നപ്പോൾ പ്രതികരിക്കാൻ കഴിഞ്ഞെങ്കിലും പിന്നീട് ആശുപത്രി ജീവനക്കാരോടും ബന്ധുവിനോടും കാര്യങ്ങൾ വിശദീകരിച്ചു. ഇതോടെ ചില മുതിർന്ന ഡോക്ടർമാർ സ്ഥലത്തെത്തി രേഖാമൂലം പരാതി നൽകാൻ ആവശ്യപ്പെട്ടു. പക്ഷേ, ഒരുമണിക്കൂറോളം അവിടെ കാത്തിരുന്നിട്ടും ആരും പരാതി വാങ്ങാൻ എത്തിയില്ലെന്നും ഇതോടെയാണ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതെന്നും യുവതി പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More-
മണിപ്പൂരിൽ വീണ്ടും സുരക്ഷാ ആശങ്ക ; നാഗാ ഭൂരിപക്ഷ മേഖലയിലുണ്ടായ തീവ്രവാദി ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു
-
കൊൽക്കത്തയിൽ ദുർഗ്ഗാപൂജ ആഘോഷങ്ങൾക്കിടെ വൻ ദുരന്തം ; പന്തലിലേക്ക് ജനങ്ങൾ ഇരച്ചുകയറി തിരക്കിൽപ്പെട്ട് 17 പേർ മരിച്ചതായി സൂചന
-
’ക്യാഷ് ഓൺ ഡെലിവറി വേണ്ടാ’ ; വീരമണിക്ക് അപ്രതീക്ഷിത സമ്മാനങ്ങളുമായി ഇൻസ്റ്റാമാർട്ട്, സന്തോഷം പങ്കുവെച്ച് താരം
Most read
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
വിളി വന്നാൽ പത്ത് മിനിട്ടിൽ ആംബുലൻസെത്തുമെന്ന് മന്ത്രി കെ മുരളീധരൻ ; 335 ആംബുലൻസുകൾ നിരത്തിലേക്ക്


