കെഎസ്ആർടിസി ബസിൽ വയോധികയുടെ പണവും എടിഎം കാർഡും കവർന്നു ; യുവതിക്കായി തിരച്ചിൽ ഊർജ്ജിതം
കൊല്ലം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും വയോധികയുടെ പണവും എടിഎം കാർഡും കവർന്ന യുവതിക്കായി തിരച്ചിൽ ഊർജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നൽകുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബർ 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം–അടൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി ബസിലാണ് വയോധികയുടെ സ്വർണവും പണവും അപഹരിക്കാൻ ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ വയോധികയുടെ ബാഗിലുണ്ടായിരുന 7,000 രൂപയും എടിഎം കാർഡും മറ്റ് രേഖകളും പ്രതി കൈക്കലാക്കി. പുനലൂരിലേക് ടിക്കറ്റെടുത്ത യുവതി അടൂരിൽ ഇറങ്ങി പന്തളം ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച എടിഎം കാർഡ് ഉപയോഗിച്ച് പന്തളത്തെ സൗത്ത് ഇന്ത്യൻ ബാങ്ക്, കാനറ ബാങ്ക് കൗണ്ടറുകളിൽ നിന്നായി 49,800 രൂപ പിൻവലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതിയായ യുവതിയുടെ വ്യക്തമായ ചിത്രം പോലീസിന് ലഭിച്ചു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുകയാണ്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
MoreMost read
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
രാഹുൽ ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിൽ കേസെടുത്ത പോലീസ് നടപടി ; രൂക്ഷവിമർശനവുമായി ആർ ശ്രീലേഖ
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി





