ഏദൻ വിമാനത്താവളത്തിൽ ഹൂതി ആക്രമണം ; മിസൈൽ വീണത് യാത്രാവിമാനത്തിനടുത്ത്
ദുബായ്: യെമനിൽ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏദൻ രാജ്യാന്തര വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽനിന്നു യാത്രാവിമാനം തലനാരിഴയ്ക്കു രക്ഷപെട്ടു. ഈജിപ്ത് തലസ്ഥാനമായ കയ്റോയിലേക്കു പറക്കാനൊരുങ്ങിനിന്ന യെമനിയ എയർവേയ്സിന്റെ ഐവൈ 612 വിമാനത്തിൽനിന്ന് 500 മീറ്റർ അകലെയാണു മിസൈൽ പതിച്ചത്. പ്രധാന റൺവേയിൽനിന്നു 100 മീറ്റർ അകലെയാണിത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ഹൂതികളുടെ ആക്രമണത്തിൽ സൗദി സഖ്യസേനയുടെ ആയുധപ്പുരയും തകർന്നു. ചെങ്കടലിൽ യെമൻ തീരത്ത് പ്രകൃതിവാതകവുമായി പോയ ടാങ്കറിനു നേരെ ബോട്ടിലെത്തിയ സംഘം വെടിയുതിർത്തു. ടാങ്കറിലെ സുരക്ഷാസേന തിരിച്ചു വെടിയുതിർത്തതോടെ അക്രമികൾ പിൻവാങ്ങി. ഇന്നലെ റിയാദ് ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ 4 ഡ്രോണുകൾ തകർത്തതായി സൗദി സഖ്യസേന അറിയിച്ചു. പ്രത്യാക്രമണത്തിൽ ഹൂതികളുടെ മിസൈൽ ലോഞ്ചറുകൾ തകർന്നു.
ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച ബോംബുകൾ പൊട്ടി 2 എണ്ണക്കപ്പലുകൾക്ക് തീപിടിച്ചു. നിയന്ത്രണങ്ങൾ ലംഘിച്ചു മുന്നോട്ടു നീങ്ങിയ കപ്പലുകളാണ് അപകടത്തിലായതെന്ന് ഇറാൻ റവലൂഷനറി ഗാർഡ് അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More-
വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ
-
നിലപാട് തിരുത്തി അമേരിക്ക! നിദാൽ ഹസന്റെ വധശിക്ഷ ലൈവ് സ്ട്രീം ചെയ്യില്ല; 6 പതിറ്റാണ്ടിന് ശേഷം യുഎസ് സൈന്യത്തിന്റെ അപൂർവ്വ നടപടി
-
അഴിമതി വെച്ചുപൊറുപ്പിക്കില്ല ; ഗ്രീസിലെ അംബാസഡറോട് രാജിവെച്ചൊഴിയാൻ വൈറ്റ് ഹൗസിന്റെ കടുത്ത നിർദ്ദേശം
Most read
-
60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം
-
ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്
-
സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്റെ പരാതി ; കേസെടുത്ത് പോലീസ്
-
ആരോഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്
-
കേരള കോണ്ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി


