Skip to content

വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ

വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയ യൂറോപ്യൻ നയതന്ത്രജ്ഞർ, ഫ്രഞ്ച് മേയർ, ആർച്ച് ബിഷപ്പ് എന്നിവർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ. ഇസ്രായേൽ അധിനിവേശ വെസ്റ്റ് ബാങ്കിലെ തയ്ബെയിലെ ഒലിവ് വിളവെടുപ്പിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും നയതന്ത്ര വാഹനത്തിന്റെ ചില്ലുകൾ തകർക്കുകയും ചെയ്തു. പലസ്തീൻകാർ സ്വന്തം ഭൂമിയിൽ നിന്ന് ഒലിവ് വിളവെടുക്കുന്നത് തടയാൻ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണ് അക്രമണം . ഫ്രഞ്ച് നഗരമായ ഓൾനോയ്-അമേരിസിന്റെ മേയറെ നയതന്ത്ര നമ്പറുള്ള വാഹനത്തിലേക്ക് കയറാൻ ശ്രമിക്കവെ മുഖംമൂടി ധരിച്ച ആക്രമികൾ തള്ളിയിടുകയും ആക്രമിക്കുകയുമായിരുന്നു.

നയതന്ത്രജ്ഞർക്ക് സമീപമെത്തുന്നതിന് മുൻപ് പ്രദേശത്തെ തൊഴിലാളികളായ പലസ്തീനികളെ ആക്രമിച്ച കുടിയേറ്റക്കാർ 70 വയസ്സുള്ള ഒരു സ്ത്രീയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ബെൽജിയൻ നയതന്ത്ര സംഘത്തിന്റെ കവചിത വാഹനത്തിന്റെ ജനൽച്ചില്ലുകളും ആക്രമികൾ അടിച്ചുതകർത്തു.മുൻപും പലസ്തീൻകാർക്ക് നേരെ വെസ്റ്റ് ബാങ്കിൽ അക്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും വിദേശ നയതന്ത്രജ്ഞരെ ലക്ഷ്യമിടുന്നത് ഇതാദ്യമാണെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെപ്റ്റംബർ അവസാനത്തോടെ ആരംഭിച്ച ഒലിവ് വിളവെടുപ്പ് സീസണിൽ മാത്രം കുടിയേറ്റക്കാർ 170ലധികം ആക്രമണങ്ങളാണ് നടത്തിയത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from World

More

Most read

  1. 60 അടിയോളം ഉയരമുള്ള പനയിൽ കുടുങ്ങി വയോധികൻ , ദാരുണാന്ത്യം

  2. സുഹൈൽ സജീവിന് വേണ്ടി ഇടപെട്ടന്ന വാർത്തയിൽ ഷാനിമോൾ ഉസ്മാന്‍റെ പരാതി ; കേസെടുത്ത് പോലീസ്

  3. കേരള കോണ്‍ഗ്രസ് (എം) റാന്നി നിയോജകമണ്ഡലം മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി

  4. ഡൽഹിയിൽ ദുരൂഹസാഹചര്യത്തിൽ ദമ്പതികൾ കൊല്ലപ്പെട്ട സംഭവം ; വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ്

  5. ആരോ​ഗ്യമന്ത്രി കെ മുരളീധരന് പരോക്ഷ മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

Share on WhatsApp

Share this story

വെസ്റ്റ് ബാങ്കിൽ യൂറോപ്യൻ നയതന്ത്രജ്ഞർക്ക് നേരെ ആക്രമണവുമായി ഇസ്രയേൽ കുടിയേറ്റക്കാർ pathanamthittamedia.com