നിസ്വാർഥനായ നേതാവായിരുന്നു സി കെ ശ്രീധരൻ ; എ പി ജയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : നിസ്വാർഥനായ നേതാവായിരുന്നു അന്തരിച്ച മുതിർന്ന നേതാവ് സി കെ ശ്രീധരൻ എന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. സി കെ ശ്രീധരൻ ആറാമത് അനുസ്മരണ സമ്മേളനം മ്ലാന്തടത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരായി ജീവിക്കുക എന്നത് പണ്ട് പ്രയാസമേറിയ കാര്യമായിരുന്നു. ഈ ഒരു കാലഘട്ടത്തിൽ ആണ് സി കെ ശ്രീധരൻ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചത്. പാർട്ടിക്ക് വേണ്ടി പല സ്ഥാനങ്ങളും അദ്ദേഹം ഏറ്റെടുത്ത് പ്രവർത്തിച്ചിട്ടുണ്ട്.

സി കെ സാലി, ആർ രവീന്ദ്രൻ, വിലങ്ങുപാറ സുകുമാരൻ എന്നിവരുടെ കാലഘത്തിൽ ആണ് അദ്ദേഹം പ്രവർത്തിച്ചത്. പാർട്ടിയുടെ ഉയർന്ന നേതൃനിരയിലേക്ക് വരുവാൻ അദ്ദേഹം ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അനുഭവ സമ്പത്തുള്ള നേതാവായിരുന്നു സി കെ ശ്രീധരൻ.  പാർട്ടി സഖാക്കൾക്ക് താങ്ങും തണലുമാകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ബി ജെ പി ഭരണത്തിന് കീഴിൽ രാജ്യത്ത് വലിയ വർഗീയത ഉയർന്നു വരുകയാണ്. കപട ജനാധിപത്യമാണ് ബി ജെ പി രാജ്യത്ത് ഉയർത്തുന്നത്. ജനങ്ങളുടെ ക്ഷേമം അല്ല ബി ജെ പി ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ കൂടൽ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി സന്തോഷ് കൊല്ലൻപടി അധ്യക്ഷത വഹിച്ചു.

സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി ആർ ഗോപിനാഥൻ, സി പി ഐ കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, ജില്ലാ കൗൺസിൽ അംഗങ്ങൾ ആയ മങ്ങാട് സുരേന്ദ്രൻ, മിനി മോഹൻ, മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സുഭാഷ് കുമാർ, സി പി ഐ അരുവാപ്പുലം ലോക്കൽ സെക്രട്ടറി ഹനീഷ് ആർ, എ ഐ റ്റി യു സി കൂടൽ മണ്ഡലം സെക്രട്ടറി എ കെ ദേവരാജൻ, ബി കെ എം യു മണ്ഡലം സെക്രട്ടറി എ എൻ കൃഷ്ണൻ കുട്ടി, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു. കുളത്തുമൺ രത്‌നഗിരിയിൽ സ്‌മൃതി മണ്ഡപത്തിൽ നടന്ന പുഷ്പ്പാർച്ചനയിൽ സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ, കൂടൽ മണ്ഡലം സെക്രട്ടറി സി കെ അശോകൻ, കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ബി പ്രമീള, അമ്പിളി രാജു, എ കെ ദേവരാജൻ, രാജൻ ഉണ്ണിത്താൻ, സുമതി ശ്രീധരൻ, കുടുംബാഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് ട്രംപ് ; ഇറാനെ സഹായിക്കുന്ന രാജ്യങ്ങള്‍ക്ക് വന്‍ സാമ്പത്തിക...

0
വാഷിംഗ്‌ടൺ : ഇറാനെതിരെ കടുത്ത സാമ്പത്തിക നടപടികള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ്...

ട്രാഫിക് നിയമലംഘനം : സ്ഥിരം പ്രശ്‌നക്കാരെ കണ്ടെത്താൻ പോലീസ് ; സഹായത്തിന് എഐ

0
തിരുവനന്തപുരം : അപകടങ്ങൾക്കുകാരണക്കാരായ സ്ഥിരം ട്രാഫിക് നിയമലംഘകരെ എ.ഐ. സഹായത്തോടെ കുടുക്കാനൊരുങ്ങി...

ഡിജിറ്റൽ ലഗേജ് ലോക്കർ സൗകര്യവുമായി കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ; ചാർജ് 20 രൂപമുതൽ...

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ നാലാം പ്ലാറ്റ് ഫോമിൽ ആരംഭിച്ച...

യുക്രൈനിൽ കടുത്ത ഭരണപ്രതിസന്ധി ; തിരഞ്ഞെടുപ്പുവേണമെന്നാവശ്യപ്പെട്ട് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി

0
കീവ് : യുക്രൈൻ ഭരണപ്രതിസന്ധി നേരിടുകയാണെന്ന് പുറത്താക്കപ്പെട്ട പ്രതിരോധമന്ത്രി മൈഖൈലോ ഫെഡറോവ്...