പാലക്കാട് ജില്ലാതല ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ടൗണ്‍ സൗത്ത് ജനമൈത്രി പോലീസും പാലക്കാട് സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി ജില്ലാതല ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് നൂറണി ശാരദ കല്യാണ മണ്ഡപത്തില്‍ വെച്ച്‌ സംഘടിപ്പിച്ചു. സമൂഹത്തില്‍ പ്രത്യേകിച്ച്‌ വിദ്യാര്‍ത്ഥികളില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് കടിഞ്ഞാണ്‍ ഇടുന്നത് ലക്ഷ്യമാക്കി കേരളാ പോലീസ് നടപ്പിലാക്കി വരുന്ന പദ്ധതിയാണ് “യോദ്ധാവ് .

ലഹരി പദാര്‍ത്ഥങ്ങളുടെ വില്പന, ഉപയോഗം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ യോദ്ധാവിന്റെ നമ്പറായ 9995966666 എന്നതിലേക്ക് വാട്സ് ആപ്പ് ചെയ്യാവുന്നതാണ്. ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും കോളേജുകളിലും ആന്റി നര്‍ക്കോട്ടിക് ക്ലബ്ബ് രൂപവത്ക്കരിച്ചു കൊണ്ടാണ് ഈ പദ്ധതിയുടെ പ്രവര്‍ത്തനം. സ്കൂള്‍, കോളേജ് പ്രധാന അദ്ധ്യാപകന്‍/പ്രിന്‍സിപ്പാള്‍ ചെയര്‍മാനും പിടിഎ പ്രസിഡന്റ് വൈസ് ചെയര്‍മാനും സമര്‍ത്ഥനായ ഒരു അദ്ധ്യാപകന്‍ കോര്‍ഡിനേറ്റര്‍ അഥവാ യോദ്ധാവായും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലെ എസ്‌എച്ച്‌ ഒ കണ്‍വീനറും പിടിഎ മെമ്പര്‍മാരും മാതൃക ആക്കാവുന്ന നാല് വിദ്യാര്‍ത്ഥികളും ഉപ്പെടുന്നതാണ് ആന്റി നാര്‍കോട്ടിക് ക്ലബ്ബ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....