കാലാവസ്ഥാ വ്യതിയാനം ; കേരളത്തില്‍ മീനിന് വില വർധിക്കും, ശ്രദ്ധ വേണം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: അടിക്കടിയുള്ള കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് കടലില്‍ പോകാന്‍ കഴിയാതായതോടെ തീരദേശവാസികളുടെ ജീവിതം ദുരിതത്തിലായി. കാറ്റും മഴയും കടല്‍ക്ഷോഭവും ശക്തമായി തുടരുന്നതിനാല്‍ കടലില്‍ പോകരുതെന്ന ദുരന്തനിവാരണ അതോറിട്ടിയുടെ മുന്നറിയിപ്പുകള്‍ വന്നുതുടങ്ങിയ നാള്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല അനുബന്ധ മേഖലകളില്‍ പണിയെടുക്കുന്നവരും പ്രതിസന്ധിയിലാണ്. ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്. അതോടൊപ്പം മലയാളികളെ സംബന്ധിച്ച് ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തുന്ന സമയത്ത് മീനിന് വില കൂടുമെന്ന ആശങ്കയും ഉണ്ട്.

ഹോട്ടലുകളിലും ഈ കാലഘട്ടത്തില്‍ മീന്‍ വിഭവങ്ങള്‍ക്ക് വില കൂടും.ഈ ദുരിതകാലം കടന്നു പോകാന്‍ എന്തൊക്കെ കഷ്ടപ്പാടുകള്‍ സഹിക്കേണ്ടി വരുമെന്നും ഏതെല്ലാം ബാദ്ധ്യതകളില്‍ കുടുങ്ങുമെന്നും നിശ്ചയമില്ലാതെ ആശങ്കയിലാണ് മത്സ്യത്തൊഴിലാളികള്‍. മോശം കാലാവസ്ഥ തീരദേശത്തെ തീരാദുരിതത്തിലാക്കിയിട്ടും ഇതിനെ അതിജീവിക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപനങ്ങളല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല എന്നതാണ് പ്രധാന ആക്ഷേപം. കാലാവസ്ഥാ മുന്നറിയിപ്പിനെ തുടര്‍ന്ന് പണിയില്ലാതാവുന്ന തൊഴിലാളികള്‍ക്ക് അടിയന്തര സഹായം നല്‍കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ നാളിതുവരെ ഇതിന് പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ തയാറാകുന്നില്ലായെന്നും പരാതിയുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...