ഒരുമണിക്കൂർ ഉറക്കനഷ്ടം മറികടക്കാൻ ദിവസങ്ങൾ വേണ്ടിവരും ; പുതിയ പഠന റിപ്പോർട്ടുകൾ പറയുന്നത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ആരോ​ഗ്യകരമായ ശരീരത്തിന് ഉറക്കം വളരെ പ്രധാനമാണ്. പലവിധത്തിലുള്ള ജീവിതശൈലീരോ​ഗങ്ങൾക്കും പിന്നിൽ ഉറക്കക്കുറവിന് സ്ഥാനമുണ്ടെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഒരുമണിക്കൂർ ഉറക്കം ഇല്ലാതാകുന്നതുപോലും എത്രത്തോളം പ്രശ്നകരമാണെന്ന് വ്യക്തമാക്കുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ. ഒരുമണിക്കൂർ ഉറക്കനഷ്ടം പോലും മറികടക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നാണ് ഡോക്ടർ പറയുന്നത്. ഉറക്കം ഒരുമണിക്കൂറാണ് നഷ്ടമാകുന്നതെങ്കിലും അതിൽ നിന്ന് സുഖപ്പെട്ടുവരാൻ നാലുദിവസം എടുക്കുമെന്നാണ് ഡോക്ടർ പറയുന്നത്. ഉറക്കക്കുറവുമൂലം തലവേദന, ശ്രദ്ധക്കുറവ്, കൂടിവരുന്ന അസ്വസ്ഥത, തീരുമാനങ്ങളെടുക്കാൻ കഴിയായ്ക, അമിതമായി ഉറക്കച്ചടവ് തുടങ്ങിയവ അനുഭവപ്പെടുമെന്നും അദ്ദേഹം പറയുന്നു.

എക്സിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് പങ്കുവെച്ചത്. ട്വീറ്റിന് താഴെ ഒരാൾക്ക് എത്രത്തോളം ഉറക്കമാണ് ആവശ്യം എന്ന ചോദ്യത്തിനും അദ്ദേഹം ഉത്തരം നൽകിയിട്ടുണ്ട്. മൂന്നുമാസം വരെ പ്രായമുള്ള കുട്ടികൾ പതിനാലുമുതൽ പതിനേഴ് മണിക്കൂറോളവും നാലുമുതൽ പന്ത്രണ്ടുമാസം വരെ പ്രായമുള്ള കുട്ടികൾ പന്ത്രണ്ടു മുതൽ പതിനാറു മണിക്കൂറോളവും ഒന്നുമുതൽ അഞ്ചുവയസ്സുവരെ പ്രായമുള്ള കുട്ടികൾ പത്തുമുതൽ പതിനാല് മണിക്കൂറോളവും ഉറങ്ങണമെന്നാണ് അദ്ദേഹം നിർദേശിക്കുന്നത്. ആറുമുതൽ പന്ത്രണ്ടു വയസ്സുവരെ പ്രായമുള്ളവരാണെങ്കിൽ ഒമ്പതുമുതൽ പന്ത്രണ്ട് മണിക്കൂർ വരെയും പതിമൂന്നുമുതൽ പതിനെട്ടു വയസ്സുവരെ പ്രായമുള്ളവരാണെങ്കിൽ എട്ടുമുതൽ പത്തുമണിക്കൂർ വരെയും പതിനെട്ടു വയസ്സിന് മുകളിലുള്ളവർ ഏഴുമുതൽ ഒമ്പതുമണിക്കൂർ വരെയും ഉറങ്ങണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ആറുവരിപ്പാതയിൽ ഒരു സ്ഥലത്തും വാഹനം നിർത്തിയിടാനുള്ള അനുമതിയില്ലെന്ന് മോട്ടോര്‍ വാഹന...

വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി

0
ഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ അയൽക്കാരിക്ക് നേരെ വെടിയുതിർത്ത ശേഷം യുവാവ് ജീവനൊടുക്കി....

ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി: ചൈനയുമായുള്ള കേന്ദ്ര സർക്കാർ ചർച്ചകളിൽ വിമർശനവുമായി കോൺഗ്രസ്. ലഡാക്കിലും അരുണാചൽ...