തിരുവനന്തപുരം : പോലീസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ആധുനിക പരിശീലനം ലഭിച്ചെങ്കിലും ചില തികട്ടലുകള്‍ അപൂര്‍വം ചിലരില്‍ ഉണ്ടെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി വഹിക്കുന്ന മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പോലീസിന്റെ നാക്ക്, കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുത്. പൊതുവെ പോലീസ് സേനയ്ക്ക് അത് നാണക്കേടുണ്ടാക്കുന്നു. കാലം മാറിയെങ്കിലും പോലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായിട്ടില്ല. പാസിംഗ് ഔട്ട് പരേഡിലെ മാറ്റം പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
‘പോലീസിന്റെ നാക്ക് ‘ കേട്ടാല്‍ അറപ്പുളവാക്കുന്നതാകരുത് ; വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി
- Advertisment -
Recent News
- Advertisment -
Advertisment