ഉത്തര്‍പ്രദേശില്‍ നിയമസഭയിലേക്കുള്ള ഒന്നാംഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ നിയമസഭയിലേക്കുള്ള ഒന്നാംഘട്ടം വോട്ടെടുപ്പ് ആരംഭിച്ചു. പടിഞ്ഞാറന്‍ യുപിയില്‍ ഉള്‍പ്പെടുന്ന 11 ജില്ലയിലായി 58 മണ്ഡലമാണ് ഒന്നാം ഘട്ടത്തില്‍. 625 സ്ഥാനാര്‍ഥികളാണ് ഒന്നാം ഘട്ടത്തില്‍ മത്സര രംഗത്തുള്ളത്. വോട്ടര്‍മാര്‍ 2.27 കോടിയും. രാവിലെ 7 മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാര്‍ച്ച്‌ 3, 7 എന്നിങ്ങനെ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെുപ്പ് നടക്കുന്നത്. ജാട്ട് ഭൂമിയെന്നും കരിമ്പുകൃഷിയുടെ കേന്ദ്രമെന്നും വിശേഷിക്കപ്പെടുന്ന ബാഗ്പത്, മുസഫര്‍നഗര്‍, ഷാംലി, ബിജ്നോര്‍, മീററ്റ്, അലിഗഢ്, മഥുര, ബുലന്ദ്ഷഹര്‍, ഹാപുര്‍, ഗൗതം ബുദ്ധനഗര്‍, ഗാസിയാബാദ് എന്നീ ജില്ലകളിലായാണ് വോട്ടെടുപ്പ്. 2017 നിയമസഭാ തെരഞ്ഞെടുപ്പില്‍ 58 സീറ്റില്‍ 53ഉം ബിജെപി നേടി. രണ്ടു സീറ്റില്‍വീതം എസ്പിയും ബിഎസ്പിയും ഒരു സീറ്റില്‍ ആര്‍എല്‍ഡിയും ജയിച്ചു. ഒമ്പത് മന്ത്രിമാര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...