സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണത്തിന് ഇ.ഡി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണ ആവശ്യം ഉള്‍പ്പെടെ പുതിയ നീക്കങ്ങളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇ.ഡിയെ പ്രതിക്കൂട്ടിലാക്കാന്‍ ബോധപൂര്‍വമായ ശ്രമവും അന്വേഷണം അട്ടിമറിക്കാന്‍ ആസൂത്രിത നീക്കവും നടന്നെന്നും അതിന് കേരള പോലീസിന്റെ പിന്തുണയുണ്ടായെന്നുമുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഇ.ഡി ആസ്ഥാനത്തേക്ക് കത്തയച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുന്നെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ അടിസ്ഥാനത്തിലായിരുന്നു മുമ്പ് ഇ.ഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. കസ്റ്റഡിയിലിരിക്കെ ഡ്യൂട്ടിയിലുണ്ടായിരുന്ന കേരള പോലീസിലെ ഉദ്യോഗസ്ഥ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിെപ്പടുത്തുന്നെന്ന ശബ്ദരേഖ നല്‍കിയതെന്നും ശിവശങ്കറിന്റെ അറിവോടെയായിരുന്നു ഇതെന്നുമുള്ള പ്രതികരണമാണ് സ്വപ്ന കഴിഞ്ഞദിവസം നടത്തിയത്. ഇ.ഡിക്കെതിരെയെടുത്ത രണ്ട് എഫ്.ഐ.ആറും നിയമപോരാട്ടത്തിനൊടുവിലാണ് ഹൈകോടതി റദ്ദാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇ.ഡി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറിമറിയും

0
ദുബായ്: യുഎഇയിൽ കൊടുംചൂട് തുടരുന്നതിനിടെ വരും ദിവസങ്ങളിൽ കാലാവസ്ഥയിൽ മാറ്റങ്ങൾക്ക്...

ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ ഔദ്യോഗിക വിശദീകരണവുമായി ഭരണസമിതി രംഗത്ത്

0
കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ഹലാൽ ഫായിദ സഹകരണ സംഘത്തിനെതിരായ സാമ്പത്തിക ആരോപണങ്ങളിൽ...

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ സോണിയ ഗാന്ധിക്ക് പിന്തുണയുമായി സിപിഐ...

0
ന്യൂഡൽഹി: സ്വാതന്ത്രദിനാഘോഷ പരിപാടിക്കിടെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചതുമായി...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...