രാജ്യാന്തര നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് റാഗിങ് ; വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം പിരപ്പന്‍കോട് രാജ്യാന്തര നീന്തല്‍ പരിശീലന കേന്ദ്രത്തില്‍ നിന്ന് റാഗിങ് നേരിടേണ്ടി വന്നതായി പരാതി. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പരിശീലന കേന്ദ്രത്തില്‍ ക്രൂരമായ റാഗിങിന് ഇരയായത്. വിദ്യാര്‍ത്ഥിനി പഠനം ഉപേക്ഷിച്ചതായി കുട്ടിയുടെ അമ്മ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പരാതിയുമായി അധികാരികളെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ അമ്മ ആരോപിച്ചു. ഹോസ്റ്റലില്‍ നടക്കുന്ന മറ്റ് കാര്യങ്ങള്‍ മകള്‍ അറിയിച്ചിരുന്നുവെന്നും ഇത് മനസിലാക്കിയ മറ്റ് വിദ്യാര്‍ത്ഥികളും ഹോസ്റ്റല്‍ വാര്‍ഡനും മകളെ മാനസിക പീഡനത്തിനിരയാക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ ആരോപിച്ചു. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിച്ച്‌ ഫോണ്‍ കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുട്ടി ബോധരഹിതയായി വീണതെന്ന് അമ്മ ആരോപിച്ചു. ദേശീയതലത്തില്‍ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചാണ് പരിശീലന കേന്ദ്രത്തിലെത്തിയതെന്നും ആ സ്വപ്‌നമാണ് റാഗിങിലൂടെ തല്ലി തകര്‍ത്തതെന്നും 12 കാരി ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...