തൃശ്ശൂര്‍: പൗരത്വ ഭേദഗതിയെ എതിര്‍ത്തും അനുകൂലിച്ചുമുള്ള വിവാദങ്ങള്‍ക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് തൃശ്ശൂരില്‍. രാവിലെ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന വൈഗ കാര്‍ഷിക മേള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. പോലീസ് അക്കാദമിയിലെ ദേശീയ സെമിനാറിലും ഗവര്‍ണര്‍ പങ്കെടുക്കും.
പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും നിയമസഭ പാസ്സാക്കിയ പ്രമേയത്തെ എതിര്‍ത്തും ഗവര്‍ണര്‍ പ്രതികരിച്ച സാഹചര്യത്തില്‍ പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ 11 മണിയോടെ ജില്ലയില്‍ എത്തുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് വിവിധ പോലീസ് സ്‌റ്റേഷനുകളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ നിര്‍വഹിക്കും. മറ്റു പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും.