മുഖ്യമന്ത്രി ആകാശവാണി, ചോദ്യങ്ങൾക്ക് മറുപടിയിയില്ല ; വി ഡി സതീശൻ 

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എഐ ക്യാമറ വിവാദങ്ങള്‍ മുറുകുമ്പോഴും മൗനം പാലിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അഴിമതിയാരോപണങ്ങള്‍ ശക്തമായിട്ടും മുഖ്യമന്ത്രി കാണാമറയത്തിരുന്ന് സംസാരിക്കുന്നുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി. ക്യാമറ വിവാദങ്ങളില്‍ മുഖ്യമന്ത്രിയാണ് ആരോപണവിധേയന്‍. അഴിമതിയാരോപണത്തില്‍ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. മുഖ്യമന്ത്രി ആകാശവാണിയാണ്. അഴിമതിയാരോപണങ്ങളിലും ചോദ്യങ്ങളിലുമൊന്നും മറുപടിയിയില്ല. തുടര്‍ ഭരണം കിട്ടിയെന്ന് കരുതി അഴിമതിയാരോപണം ഇല്ലാതാകുന്നില്ലെന്നും സതീശന്‍ പറഞ്ഞു.

അതേസമയം എഐ ക്യാമറ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തയച്ച് രമേശ് ചെന്നിത്തല. കേരളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ അഴിമതിയാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രതികരണം ആശ്ചര്യപ്പെടുത്തുന്നതാണെന്നും താങ്കള്‍ ഇതിനു മുന്‍പ് ഇത്രയും ദുര്‍ബലമായി പ്രതികരിച്ചിട്ടില്ലല്ലോ എന്നും ചെന്നിത്തല കത്തില്‍ ആരോപിക്കുന്നു. പൊടിക്കൈകള്‍ കൊണ്ട് ഈ വന്‍ അഴിമതിയെ മൂടി വയ്ക്കാമെന്ന് താങ്കള്‍ കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് തെറ്റിപ്പോയിയെന്നും ജനം എല്ലാം കാണുന്നുണ്ട് എന്ന് താങ്കള്‍ ഓര്‍ക്കണമെന്ന് മാത്രം ഇപ്പോള്‍ പറയുന്നതായും അദ്ദേഹം കത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...