വാക്‌സിനെതിരെ വ്യാജ പ്രചരണം നടത്തുന്നവരെ ശക്തമായി നേരിടും: മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മനുഷ്യരുടെ അതീജീവനം വലിയ പ്രതിസന്ധി നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അത് കൂടുതല്‍ ദുഷ്കരമാക്കുന്ന പ്രചരണത്തില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാകാത്ത കുറ്റമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്സിനെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ടെന്നും അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വാക്സിനെടുത്താല്‍ രണ്ടു വര്‍ഷത്തിനകം മരണപ്പെടുമെന്ന ഒരു വ്യാജ വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂം വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്ന്. അത് പരിപൂര്‍ണമായും വ്യാജമാണെന്ന് ആ പ്രസ്താവന നല്‍കിയതായി വാര്‍ത്തയില്‍ പറയുന്ന ശാസ്ത്രജ്ഞന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. മനുഷ്യരുടെ അതീജീവനം ഒരു വലിയ പ്രതിസന്ധി നേരിടുന്ന ഇതുപോലൊരു ഘട്ടത്തില്‍ അത് കൂടുതല്‍ ദുഷ്കരമാക്കുന്ന പ്രചരണത്തില്‍ ഏര്‍പ്പെടുന്നവര്‍ ചെയ്യുന്നത് നീതീകരിക്കാനാകാത്ത കുറ്റമാണ്. അത് മനസ്സിലാക്കി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. അത്തരം പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ നിയമങ്ങള്‍ക്കനുസൃതമായി സര്‍ക്കാര്‍ ശക്തമായി നേരിടും -മുഖ്യമന്ത്രി വ്യക്തമാക്കി.

വാക്സിനേഷനാണ് ഈ മഹാമാരിയെ മറികടക്കാന്‍ നമുക്ക് മുന്നിലുള്ള ഏറ്റവും ഫലപ്രദമായ ആയുധം. കേരളത്തില്‍ ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭിച്ച 60 വയസ്സിന് മുകളിലുള്ളവര്‍ക്കിടയില്‍ രണ്ടാമത്തെ തംരഗത്തില്‍ രോഗവ്യാപനം കുറവാണ്. രോഗം ബാധിച്ചവരില്‍ ഭൂരിഭാഗം പേര്‍ക്കും ഗുരുതരമായ അവസ്ഥ നേരിടേണ്ടി വന്നില്ല എന്നും വാക്സിനേഷന്‍ ഫലപ്രദമാണ് എന്നതിന്റെ  തെളിവാണ്. അതുകൊണ്ട് കുപ്രചരണങ്ങള്‍ക്ക് വിധേയരാകാതെ വാക്സിന്‍ എടുക്കുകയാണ് എല്ലാവരും ചെയ്യേണ്ടത്. ഈ പ്രചരണങ്ങള്‍ക്ക് വിധേയരായി വാക്സിന്‍ എടുക്കാതിരിക്കുന്ന അവസ്ഥ ആര്‍ക്കും ഉണ്ടാകാന്‍ പാടില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...