മുഖ്യമന്ത്രി എത്തിയില്ല ; ഐഎൻടിയുസി സമ്മേളനം ഉദ്ഘാടനമില്ലാതെ പിരിഞ്ഞു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഐഎൻടിയുസി സംസ്ഥാന സമ്മേളന വേദിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടും മുഖ്യമന്ത്രി വിഡി സതീശൻ എത്താതിരുന്നതിനെ തുടർന്ന് ഉദ്ഘാടന ചടങ്ങുകളില്ലാതെ പരിപാടി അവസാനിപ്പിച്ചു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘പുതുയുഗ പ്രതീക്ഷകൾ, തൊഴിലാളി തരംഗം’ എന്ന സംസ്ഥാനതല സമ്മേളനമാണ് മുഖ്യാതിഥിയുടെ അഭാവം മൂലം അധ്യക്ഷ പ്രസംഗം പോലും നടത്താനാകാതെ സംഘാടകർക്ക് പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. നിയമസഭയിലെ ബജറ്റ് ചർച്ചയും മറുപടി പ്രസംഗവും നീണ്ടുപോയതിനാലാണ് മുഖ്യമന്ത്രിക്ക് സമയത്തിന് എത്തിച്ചേരാൻ കഴിയാതിരുന്നതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് നൽകുന്ന വിശദീകരണം.

എന്നാൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ പ്രതിയായ സിബിഐ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട വിഷയം ജൂലൈ 2-ന് ഹൈക്കോടതി പരിഗണിക്കാൻ ഇരിക്കെ മുഖ്യമന്ത്രി അദ്ദേഹവുമായി വേദി പങ്കിടുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് വിട്ടുനിൽക്കലെന്ന പ്രചാരണവും ശക്തമാണ്. രാവിലെ 10.15-ന് കാവാലം ശ്രീകുമാറിന്റെ സംഗീത പരിപാടിയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. തുടർന്ന് 11.35-ഓടെ നേതാക്കൾ വേദിയിലെത്തിയപ്പോഴും മുഖ്യമന്ത്രി ഉടൻ എത്തിച്ചേരുമെന്ന് ആർ. ചന്ദ്രശേഖരൻ സദസ്സിനെ അറിയിച്ചിരുന്നു. വേദിയിലേക്ക് മുഖ്യമന്ത്രിയെയും ചന്ദ്രശേഖരനെയും മാത്രം ആനയിക്കാനായി പ്രത്യേക ചുവന്ന പരവതാനി വരെ സംഘാടകർ ഒരുക്കിയിരുന്നു.

സമയം വൈകുന്തോറും സദസ്സിൽ നിന്ന് പ്രതിനിധികൾ ഒഴിഞ്ഞു പോകാൻ തുടങ്ങിയതോടെ ഓരോ ജില്ലാ പ്രസിഡന്റുമാരെയും വേദിയിലേക്ക് ക്ഷണിച്ച് പ്രസംഗിപ്പിച്ചാണ് സംഘാടകർ സദസ്സിനെ നിലനിർത്തിയത്. ‘മുഖ്യമന്ത്രി ഇപ്പോൾ എത്തും’ എന്ന സന്ദേശം ഓഫീസിൽ നിന്ന് ലഭിച്ചുകൊണ്ടിരുന്നതിനാൽ ഒരു പ്രതിനിധിയെ നേരിട്ട് അന്വേഷിക്കാനായി സംഘാടകർ നിയമസഭയിലേക്ക് അയക്കുകയും ചെയ്തു. ഒടുവിൽ ബജറ്റ് ചർച്ചയിലെ മറുപടി പ്രസംഗം പൂർത്തിയാകാൻ വൈകുമെന്ന അന്തിമ സന്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ ലഭിച്ചതോടെ ഉദ്ഘാടന ചടങ്ങുകൾ ഒഴിവാക്കി യോഗം അവസാനിപ്പിക്കുകയുമായിരുന്നു

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നിയില്‍ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ സ്ഥാപിച്ച സിഗ്നല്‍ സംവിധാനം അശാസ്ത്രീയമെന്ന് യാത്രക്കാര്‍

0
കോന്നി: നിരന്തരം അപകടങ്ങള്‍ നടക്കുന്ന കോന്നി സെന്‍ട്രല്‍ ജംഗ്ഷനില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സ്ഥാപിച്ച...

കുട്ടനാടിനെയും വള്ളംകളി പ്രേമികളെയും അപമാനിച്ചു , മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മൂലം വള്ളംകളി ജലോത്സവ...

0
ആലപ്പുഴ : കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് മൂലം വള്ളംകളി...

കേന്ദ്ര മന്ത്രിസഭയിൽ അഴിച്ചുപണി സാധ്യത ; കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് സ്ഥാനം നഷ്ടപ്പെടാൻ...

0
ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണിക്ക് സാധ്യതയെന്ന് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്ര...

വീണ്ടും ഉയർന്ന് സ്വർണവില

0
കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ലക്ഷത്തിന് താഴേക്ക് എത്തുമെന്ന...