ഹൈബി ഈഡനെ കൊല്ലുമെന്ന് ഭീഷണി , വീട്ടിൽ കയറി അക്രമണം നടത്തിയ യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഹൈബി ഈഡന്‍ എംപിക്കെതിരെ വധഭീഷണി മുഴക്കുകയും വീട്ടുവളപ്പില്‍ കടന്ന് അക്രമം നടത്തുകയും ചെയ്തയാള്‍ പിടിയില്‍. തൃപ്പൂണിത്തുറ സ്വദേശി അലക്‌സ് ചാക്കോയാണ് (43) അറസ്റ്റിലായത്. കലൂര്‍ ജോര്‍ജ് ഈഡന്‍ റോഡിലെ അമ്പാട്ട് വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അക്രമം. വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്ന് സാധനസാമഗ്രികള്‍ ഇയാള്‍ അടിച്ചുതകര്‍ത്തിരുന്നു. താന്‍ എംപിയുടെ വസതിയില്‍ അതിക്രമം നടത്തിയെന്നും കാര്‍ കത്തിക്കാന്‍ പോവുകയാണെന്നും പ്രതി പോലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചിരുന്നു. രാത്രി 12.45ന് പ്രതി എംപിയുടെയും ഭാര്യയുടെയും വാട്‌സാപ് നമ്പറുകളിലേക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ഫോണില്‍ വിളിച്ചും കൊല്ലുമെന്നു ഭീഷണിപ്പെടുത്തി. പുലര്‍ച്ചെ 3 മണിയോടെ എന്തോ എറിഞ്ഞു പൊട്ടിക്കുന്ന ശബ്ദം കേട്ടതായി ഹൈബിയുടെ ഭാര്യ അന്ന ലിന്‍ഡ പറഞ്ഞു.

രാവിലെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വീടിനു മുന്നിലെ മുപ്പതോളം സെറാമിക് ചെടിച്ചട്ടികള്‍ സിറ്റ്ഔട്ടിലും സമീപത്തുമായി അടിച്ചു തകര്‍ത്തതു കണ്ടത്. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടികള്‍ക്ക് ഇടയില്‍നിന്നു മുന്നിലെ സിസിടിവി ക്യാമറയില്‍ മുഖം പതിയുന്ന വിധത്തില്‍ സെല്‍ഫി വിഡിയോ എടുത്ത പ്രതി ഈ ദൃശ്യങ്ങളും അക്രമവിവരം പോലീസില്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന്റെ ഫോണ്‍ റെക്കോര്‍ഡിങ്ങും ഹൈബിക്കും ഭാര്യയ്ക്കും വാട്‌സാപ്പില്‍ അയച്ചു നല്‍കുകയും ചെയ്തിരുന്നു. ഹൈബി ഈഡന്റെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് അലക്‌സ്. വീടിന്റെ ജപ്തി നടപടികള്‍ ഹൈബി ഇടപെട്ടു തടയണം എന്ന ആവശ്യം പ്രതി ഉന്നയിച്ചിരുന്നു.

എന്നാല്‍ ബാങ്ക് നടപടികളില്‍ സാധ്യമാകുന്ന തരത്തില്‍ ഇടപെട്ടിരുന്നുവെന്നും പൂര്‍ണമായും ലോണ്‍ തിരിച്ചടയ്ക്കുന്നത് ഒഴിവാക്കാനാവില്ലെന്നും ഹൈബി അറിയിച്ചിരുന്നു. ഇതില്‍ പ്രകോപിതനായാണ് അതിക്രമം നടത്തിയതെന്ന് പോലീസ് പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...