ജല-മണ്ണ് ഗുണനിലവാര പരിശോധനയിൽ ഹ്രസ്വകാല കോഴ്സുമായി സി.എം.എഫ്.ആർ.ഐ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കടൽ ജൈവവൈവിധ്യത്തിന്റെ ഭാഗമായ ജല-മണ്ണ് ഗുണനിലവാര പരിശോധനാ രീതികൾ പരിശീലിപ്പിക്കുന്നതിന് ഹ്രസ്വകാല കോഴ്സുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ). പരിശീലന പരിപാടി നവംബർ 25 മുതൽ 29 വരെ സി.എം.എഫ്.ആർ.ഐയിൽ നടക്കും. കോഴ്സിൽ ജലഗുണനിലവാര പരിശോധന, മണ്ണിനങ്ങളുടെ സ്വഭാവ നിർണയം, സമുദ്രമലിനീകരണം തിരിച്ചറിയൽ, പരിശോധനകൾക്ക് ആവശ്യമായ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ പരിചയപ്പെടുത്തും. സാമ്പിളുകൾ ശേഖരിക്കുന്നതിന് ഫീൽഡ് ട്രിപ്പുമുണ്ടാകും.

വെള്ളത്തിൽ അലിഞ്ഞുചേരുന്ന ഓക്സിജന്റെ അളവ്, പോഷകങ്ങളുടെ സാന്ദ്രത, ജലത്തിലെ മലിനീകരണത്തിന്റെ സാന്നിധ്യം, മൺതരികളുടെ സ്വഭാവം, മണ്ണിലടങ്ങിയിരിക്കുന്ന ജൈവപദാർത്ഥങ്ങളുടെ തോത് തുടങ്ങിയുള്ള സുപ്രധാന പരിശോധനരീതികൾ പരിശീലിപ്പിക്കും. സിഎംഎഫ്ആർഐ നടത്തി വരുന്ന ‘നോ യുവർ മറൈൻ ബയോഡൈവേഴ്സിറ്റി’ പരിശീലന പരമ്പരയുടെ ഭാഗമായാണിത്. സമുദ്രജൈവവൈവിധ്യ പരിസ്ഥിതി പഠനവുമായ ബന്ധപ്പെട്ട് മണ്ണ്-ജലഗുണനിലവാര പരിശോധനരീതികളിൽ പ്രായോഗിക പരിശീലനം ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ പങ്കെടുക്കാം. മുന്‍കൂട്ടി രജിസ്റ്റർ ചെയ്യണം. വെബ്സൈറ്റിൽ നൽകിയ ഗൂഗിൾ ഫോം വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്- http://www.cmfri.org.in

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ട ജില്ലയില്‍ മൂന്ന് ജനകീയ ആരോഗ്യകേന്ദ്രങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു

0
പത്തനംതിട്ട : ജില്ലയില്‍ ആരോഗ്യരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കുളനട ഗ്രാമപഞ്ചായത്തിലെ...

പത്തനംതിട്ടയില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ യൂത്ത് ഫെസ്റ്റ് നടന്നു

0
പത്തനംതിട്ട : യുവാക്കളിലും വിദ്യാര്‍ഥികളിലും എയ്ഡ്‌സ്, മയക്കുമരുന്ന് ഉപയോഗം എന്നിവ സംബന്ധിച്ച...

പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതി സെപ്തംബര്‍ എട്ടിന് പത്തനംതിട്ട ജില്ല സന്ദര്‍ശിക്കും

0
പത്തനംതിട്ട : കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി സെപ്റ്റംബര്‍ എട്ടിന്...

കേരളത്തിലെ ദേശീയപാതയിലെ സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്ക്...

0
തിരുവനന്തപുരം: തൃശ്ശൂർ കയ്പ്പമംഗലം ദേശീയപാതയിൽ ഉണ്ടായ വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച...