സഹകരണ സംഘം ജീവനക്കാരനെ ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

അഞ്ചല്‍ : സഹകരണ സംഘം ജീവനക്കാരനെ വീടിന് സമീപം റോഡരികിലെ ഓടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഴമേല്‍ വൃന്ദാവനത്തില്‍ വിപിന്‍ (42) ആണ് മരിച്ചത്. പുലര്‍ച്ചെ ഇതു വഴിയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടത്. പോലീസ് നിയമനടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക്, ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കോവിഡ് പരിശോധനയും‌ പോസ്റ്റ്മോര്‍ട്ടം നടപടികളും പൂര്‍ത്തിയാക്കിയ ശേഷം ബുധനാഴ്ച മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് അഞ്ചല്‍ പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലത്ത് പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ നിന്നും ഇറങ്ങിയ വിപിനെ കാണാതായതോടെ വീട്ടുകാര്‍ മൊബൈല്‍ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും സ്വിച്ച്‌ ഓഫ് ആയിരുന്നു. വീട്ടിലേക്ക് വരുന്ന വഴി കാല്‍ വഴുതി ഓടയിലേക്ക് വീഴുകയോ ഏതെങ്കിലും വാഹനം ഇടിച്ചിട്ടതോ ആകാം മരണകാരണം എന്നും പറയപ്പെടുന്നു. പിതാവ് : ശിവരാമ പിള്ള.മാതാവ്: ലളിതമ്മ.ഭാര്യ: അശ്വതി. മകള്‍: അതുല്യ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊയിലാണ്ടിയിൽ ജ്വല്ലറി ഉടമയുടെ വീട്ടിൽ കവർച്ച

0
കോഴിക്കോട്: കൊയിലാണ്ടിയിൽ വീട്ടിൽ കവർച്ച. ജ്വല്ലറി ഉടമയുടെ വീട്ടിലാണ് കവർച്ച നടന്നത്....

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി പ്രവർത്തിച്ച ബാറും കള്ളുഷാപ്പും പൂട്ടിച്ച് വിജിലൻസ്

0
കോട്ടയം: വിജിലൻസ് ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധനയിൽ കോട്ടയത്ത് നിർദ്ദിഷ്ട സമയത്തിന് മുൻപായി...

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...