ച​ത്തീ​സ്ഗ​ഡിലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു

For full experience, Download our mobile application:
Get it on Google Play

റാ​യ്പു​ര്‍ : ച​ത്തീ​സ്ഗ​ഡി​ല്‍ വ്യത്യസ്ത സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ അ​ഞ്ച് മാ​വോ​യി​സ്റ്റു​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. സു​ക്മ ജി​ല്ല​യി​ലും ഛത്തീ​സ്ഗ​ഡ്-​തെ​ല​ങ്കാ​ന അ​തി​ര്‍​ത്തി​യി​ലെ വ​ന​മേ​ഖ​ല​യി​ലു​മാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. കൊ​ല്ല​പ്പെ​ട്ട വ​നി​ത​ക​ളി​ല്‍ ഒ​രാ​ളു​ടെ ത​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ അ​ഞ്ച് ല​ക്ഷം രൂ​പ വി​ല​യി​ട്ടി​രു​ന്നു. സു​ക്മ, ദ​ന്ദേ​വാ​ഡ, ബാ​സ്റ്റ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജി​ല്ലാ റി​സ​ര്‍​വ് ഗാ​ര്‍​ഡു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഈ ​വ​നി​ത കൊ​ല്ല​പ്പെ​ട്ട​ത്.

ച​ത്തീ​സ്ഗ​ഡ്-​തെ​ലു​ങ്കാ​ന അ​തി​ര്‍​ത്തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. മാ​വോ​യി​സ്റ്റ് നേ​താ​വ് സു​ധാ​ക​റി​ന്‍റെ​യും 40 സാ​യു​ധ ന​ക്‌​സ​ല്‍ കേ​ഡ​ര്‍​മാ​രു​ടെ​യും നീ​ക്ക​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ലു​ങ്കാ​ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക ന​ക്‌​സ​ല്‍ വി​രു​ദ്ധ ഗ്രേ​ഹൗ​ണ്ട്സ് യൂ​ണി​റ്റി​ന്‍റെ ഒ​രു സം​ഘം ബീ​ജാ​പൂ​ര്‍ (ഛത്തീ​സ്ഗ​ഡ്), മു​ലു​ഗു (തെ​ല​ങ്കാ​ന) ജി​ല്ല​ക​ളി​ലെ വ​ന​മേ​ഖ​ല​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്ന​ത്. ഏ​റ്റു​മു​ട്ട​ലി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭ്യ​മ​ല്ല. പ്ര​ദേ​ശ​ത്ത് തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...