റാന്നി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പ് : സഹകരണ മുന്നണി തെരഞ്ഞെടുപ്പ് കൺവെൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നി കാർഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള തെരഞ്ഞെടുപ്പ് കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വം നൽകുന്ന സഹകരണ മുന്നണി നടത്തി. റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍ പ്രസാദ് ഉദ്ഘാടനം ചെയ്തു. ആലിച്ചൻ ആറൊന്നിൽ അധ്യക്ഷത വഹിച്ചു. ജോർജ്ജ് എബ്രഹാം, ടി.ജെ ബാബുരാജ്, ടി എൻ ശിവൻകുട്ടി, കെ കെ സുരേന്ദ്രൻ, റിന്റോ തോപ്പിൽ, റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശോഭ ചാർളി, ബെന്നി പുത്തൻപറമ്പിൽ എന്നിവർ പ്രസംഗിച്ചു.

സ്ഥാനാർഥികൾ : അഖിൽ ജോസഫ്,അജിത് ഏർനെസ്റ്റ്,എ ജി ഗോപകുമാർ,ബെന്നി പുത്തൻപറമ്പിൽ, മനു ബി നാഥ്, രഞ്ജിത്ത് വി നായർ, സാം മാത്യു(ജനറല്‍ മണ്ഡലം), സി. തങ്കമണി, ശോഭ ചാർലി, എന്‍.എസ് ശോഭന (വനിതാ സംവരണം), കെ.ജി വിജയന്‍, (പട്ടികജാതി/ പട്ടികവർഗ്ഗ സംവരണം), കെ.എ ആന്‍റണി(നിക്ഷേപക മണ്ഡലം), ദീർഘ കാലങ്ങളിലായി യുഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി നടത്തി വരുന്ന ജനവിരുദ്ധ കാർഷിക നയങ്ങൾക്കെതിരെയും ബാങ്കിൽ നടത്തുന്ന അഴിമതിയും തുടച്ചു നീക്കുവാൻ വേണ്ടി ഇടതുപക്ഷം നേതൃത്വം നൽകുന്ന സഹകരണ മുന്നണിക്ക് കഴിയമെന്ന് നേതൃത്വം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....