കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ രാകേഷ് പാൽ അന്തരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ ഐഎൻഎസ് അഡയാറിൽ സുപ്രധാന യോഗത്തിൽ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിച്ചുവെന്നാണ് ഔദ്യോഗിക അറിയിപ്പ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപക നേതാവുമായിരുന്ന എം കരുണാനിധിയുടെ നൂറാം ജന്മവാർഷിക ദിനാഘോഷത്തിൽ പങ്കെടുക്കാൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ചെന്നൈയിലെത്തിയ സാഹചര്യത്തിൽ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്താനെത്തിയതായിരുന്നു അദ്ദേഹം. ഇതുമായി ബന്ധപ്പെട്ട യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. 1989 ജനുവരിയിലാണ് ഉത്തർപ്രദേശ് സ്വദേശിയായ ഇദ്ദേഹം കോസ്റ്റ് ഗാർഡിൽ ചേർന്നത്. 2023 ജൂലൈയിലാണ് അദ്ദേഹം തീര സംരക്ഷണ സേനയുടെ മേധാവിയായി ചുമതലയേറ്റത്. ഈ സ്ഥാനത്തെത്തുന്ന 25ാമത്തെയാളായിരുന്നു രാകേഷ് പാൽ. മരണ വിവരമറിഞ്ഞ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടങ്ങിയവർ ആശുപത്രിയിലെത്തി. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ദില്ലിയിലേക്ക് കൊണ്ടുപോകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓമല്ലൂര്‍ പുത്തന്‍പീടികയില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കയറുന്നു : കിണര്‍ വൃത്തിയാക്കുവാനെന്ന വ്യാജേന എത്തുന്ന...

0
ഓമല്ലൂര്‍ : ഓമല്ലൂര്‍ പഞ്ചായത്തിലെ വിവിധയിടങ്ങളില്‍ അപരിചിതരായ യുവാക്കള്‍ വീടുകള്‍ കേന്ദ്രീകരിച്ച് എത്തുന്നതായി...

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...

പത്തനംതിട്ട ജനറൽ ആശുപത്രി വികസനം ; ജൂലൈ 29 ന് യോഗം ചേരുമെന്ന് എംഎൽഎ

0
പത്തനംതിട്ട : നിരവധി രോഗികൾ ദിനംപ്രതി ചികിത്സയ്ക്കായി ആശ്രയിക്കുന്ന പത്തനംതിട്ട ജനറൽ...