കുന്നന്താനത്ത് തൊഴിലുറപ്പ് പദ്ധതികള്‍ക്ക് തടസ്സമായി മൂര്‍ഖന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുന്നന്താനത്ത് തൊഴിലുറപ്പ് പദ്ധതികള്‍ക്ക് തടസ്സമായി മൂര്‍ഖന്‍ പാമ്പ്. ഒട്ടിയക്കുഴി തോടിന്റെ വശത്ത് കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തികളാണ് മൂര്‍ഖന്‍ പാമ്പിന്റെ ശല്യത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചത്. കഴിഞ്ഞ ഒരാഴ്ചയായി കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തികള്‍ നിലച്ചിരിക്കുകയാണ്. തോടിന്റെ പല ഭാഗങ്ങളിലും കയര്‍ ഭൂവസ്ത്രം വിരിച്ചിട്ടുണ്ട്. ബാക്കിയുള്ള ഭാഗങ്ങളില്‍ ഇത് തുടരുന്നതിനിടെയാണ് കഴിഞ്ഞ ആഴ്ച പാമ്പിനെ കണ്ടത്. തുടര്‍ന്ന് തൊഴിലാളികള്‍ പണികള്‍ നിര്‍ത്തിവെച്ചു.

സംഭവം അറിഞ്ഞ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും പാമ്പിനെ പിടികൂടാതെ മടങ്ങുകയായിരുന്നു. പിന്നീട് ഇന്നലെ തൊഴിലാളികള്‍ പണികള്‍ പുനരാരംഭിച്ചെങ്കിലും വീണ്ടും പാമ്പിനെ കാണുകയായിരുന്നു. ഇതോടെ ഭയന്ന തൊഴിലാളികള്‍ വീണ്ടും പണികള്‍ നിര്‍ത്തിവെച്ചു. പാമ്പിനെ പിടികൂടാതെ പണി ചെയ്യുക ശ്രമകരമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇതോടെ കയര്‍ ഭൂവസ്ത്രം വിരിക്കുന്ന പ്രവൃത്തി പ്രതിസന്ധിയിലായിരിക്കുകയാണ്. ഒട്ടിയക്കുഴി മുതല്‍ കോതവിളച്ചാല്‍വരെ 500 മീറ്ററോളം ദൂരത്തിലാണ് കയര്‍ ഭൂവസ്ത്രം വിരിക്കുന്നത്. 4.90 ലക്ഷം രൂപ ചിലവിട്ടാണ് പണികള്‍ നടത്തുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...