റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മെഡിക്കല്‍ കോളജ് ക്യാമ്പസ് റോഡില്‍ തെങ്ങു വീണ് പരുക്കേറ്റ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഗവ.നഴ്‌സിങ് കോളജ് ജീവനക്കാരി ലിസിയുടെ മകന്‍ അശ്വിന്‍ തോമസാണ് മരിച്ചത്. 20 വയസായിരുന്നു. ഇന്നലെ രാത്രി മഴയോടൊപ്പമെത്തിയ ശക്തമായ കാറ്റിലായിരുന്നു അപകടം. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് മരിച്ചത്. സ്വിഗ്ഗിയിലെ ജീവനക്കാരനായിരുന്നു. ഗവ. മെഡിക്കല്‍ കോളജ് ക്യാമ്പസിലെ ക്വാര്‍ട്ടേഴ്‌സിലാണ് താമസിക്കുന്നത്. ഇതു വഴി വന്ന മെഡിക്കല്‍ വിദ്യാര്‍ഥികളാണ് അപകടം കണ്ടത്. ഇവര്‍ ഉടനെ അത്യാഹിത വിഭാഗത്തിലെത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കല്ലേലി – അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനം വകുപ്പ്

0
കോന്നി : വനപാതയായ കല്ലേലി അച്ചന്‍കോവില്‍ റോഡില്‍ ഉച്ചയ്ക്ക് ശേഷമുള്ള വാഹന യാത്രയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
സെന്‍സസ് അവലോകനയോഗം ചേര്‍ന്നു സെന്‍സസ് പുരോഗതി വിലയിരുത്താന്‍ ജില്ലാ കളക്ടര്‍ എ.നിസാമുദ്ദീന്റെ അധ്യക്ഷതയില്‍...

സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും ; കെ എസ് ഇ ബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പവർകട്ട് ഉണ്ടാകും എന്ന് അറിയിപ്പ്. വൈകുന്നേരത്തെ പീക്ക്...

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും : ശിക്ഷ വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക്...

0
അടൂര്‍ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് കഠിനതടവും പിഴയും...