കൊച്ചി : പീഡന പരാതി നല്കിയ യുവതിയെപ്പറ്റി മോശം പരാര്‍മശം നടത്തിയെന്ന കേസില്‍ യുട്യൂബര്‍ സൂരജ് പാലാക്കാരന് നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അടിമാലി സ്വദേശിനിയായ യുവതിയെ അധിക്ഷേപിച്ച് സംസാരിക്കുകയും ജാതീയമായ പരാമര്‍ശം നടത്തുകയും ചെയ്തു എന്നാണ് എറണാകുളം സൗത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലുള്ളത്.
ക്രൈം പത്രാധിപര്‍ നന്ദകുമാറിനെതിരെ പരാതി നല്കിയ യുവതി തന്നെയാണ് ഈ കേസിലും പരാതിക്കാരി. പ്രതിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി പ്രതി ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ സൂരജ് ഒളിവില്‍ കഴിയുകയാണ്.