കാപ്പിക്കുരു കച്ചവടം ; ഇരുളത്ത്‌ ആദിവാസികളില്‍ നിന്ന് ഇടനിലക്കാർ കൊള്ള ലാഭം കൊയ്യുന്നു

For full experience, Download our mobile application:
Get it on Google Play

പുല്പള്ളി : ഇരുളം മരിയനാട് സമരഭൂമിയില്‍നിന്ന് ആദിവാസികള്‍ പറിക്കുന്ന കാപ്പിക്കുരു ഇടനിലക്കാര്‍ കുറഞ്ഞവിലയ്ക്ക് തട്ടിയെടുക്കുന്നതായി ആരോപണം. ആദിവാസികള്‍ കുടില്‍കെട്ടി സമരംചെയ്യുന്ന തോട്ടത്തിലാണ് വന്‍ചൂഷണം നടക്കുന്നത്. ഏക്കറുകളോളം തോട്ടമാണ് വനത്തോട് ചേര്‍ന്ന് ഇവിടെയുള്ളത്. തോട്ടത്തില്‍ ഒട്ടേറെ കാപ്പിച്ചെടികളുണ്ട്. കാപ്പി വിളവെടുക്കാനായതോടെയാണ് ആദിവാസികളെ ഉപയോഗിച്ച് കച്ചവടക്കാര്‍ ഇവിടെനിന്നും കാപ്പിക്കുരു കടത്തുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

രാവിലെയെത്തി ആദിവാസികളോട് തോട്ടത്തിലെ കാപ്പി പറിക്കാന്‍ ആവശ്യപ്പെടുന്ന ഇവര്‍ സന്ധ്യയാകുന്നതോടെ ഇവിടെയെത്തി കുറഞ്ഞവിലയ്ക്ക് കാപ്പിക്കുരു വാങ്ങിയെടുക്കുകയാണ്. ഇത്തരത്തില്‍ മാര്‍ക്കറ്റിലുള്ളതിനേക്കാള്‍ വളരെ കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന കാപ്പിക്കുരു ഉയര്‍ന്ന വിലയ്ക്കാണ് കച്ചവടക്കാര്‍ വില്‍ക്കുന്നത്. കൊള്ളലാഭമാണ് ആദിവാസികളെ കബളിപ്പിച്ച് ഇവര്‍ക്ക് ലഭിക്കുന്നത്. ആദിവാസികളില്‍നിന്ന് കിലോയ്ക്ക് പത്തും പതിനഞ്ചും നല്‍കി വാങ്ങുന്ന പച്ചക്കാപ്പിക്കുരു പൊതു മാര്‍ക്കറ്റില്‍ കിലോയ്ക്ക് 35 രൂപയ്ക്കാണ് മറിച്ചുവില്‍ക്കുന്നത്. തൂക്കത്തിലും കബളിപ്പിച്ചാണ് കച്ചവടം തകൃതിയായിരിക്കുന്നത്.

പോലീസും ട്രൈബല്‍വകുപ്പും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവികസന കോര്‍പ്പറേഷന് കീഴില്‍ 230 ഹെക്ടറോളം തോട്ടമാണ് ഇവിടെയുണ്ടായിരുന്നത്. തോട്ടം തൊഴിലാളികളായവരും ഇവിടെ കാലങ്ങളായി സമരം ചെയ്യുന്നുണ്ട്. ശമ്പളവും ആനുകൂല്യങ്ങളും നല്‍കണമെന്നാവശ്യപ്പെട്ടാണ് ഇവരുടെ സമരം. തോട്ടത്തിന്‍റെ ഒരുഭാഗത്ത് തൊഴിലാളികളും മറുഭാഗത്ത് ആദിവാസികളും സമരം തുടരുകയാണ്.

സുപ്രീംകോടതി വിധിയനുസരിച്ച് ആദിവാസികള്‍ക്ക് പതിച്ചു നല്‍കേണ്ട ഭൂമിയാണിതെന്ന് ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയായും ഇതിനായുള്ള നടപടികളൊന്നും നടക്കുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. സമരഭൂമിയിലെ ചുരുക്കം ചിലരാണ് കാപ്പിക്കുരു പറിക്കുന്നത്. എല്ലാവരും ഇങ്ങനെ ചെയ്യുന്നില്ല. കുറഞ്ഞവിലയ്ക്ക് വാങ്ങി ചൂഷണം നടത്തുന്ന സംഭവങ്ങളുണ്ട്. അധികൃതര്‍ ശ്രദ്ധചെലുത്തണം -ചന്തുണ്ണി, കേരള ആദിവാസി ഫോറം നേതാവ്.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർലമെന്റ് നടപടികൾക്ക് അതീതയാണോ സോണിയ ഗാന്ധി?; കടുത്ത വിമർശനവുമായി സ്മൃതി ഇറാനി

0
ന്യൂഡല്‍ഹി: വന്ദേമാതരം വിഷയവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിനെതിരെ ശക്തമായ വിമര്‍ശനവുമായി ബിജെപി...

സതീശനും സോണിയയ്ക്കുമെതിരെ രൂക്ഷ വിമർശനവുമായി അബ്ദുള്ളക്കുട്ടി

0
കോഴിക്കോട്: മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുൻ...

കേന്ദ്ര സർക്കാരിൽ നിന്ന് രാഷ്ട്രീയ അനുമതി ലഭിച്ചില്ല; അമേരിക്കൻ സന്ദർശനം റദ്ദാക്കി തെലങ്കാന മുഖ്യമന്ത്രി...

0
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിക്ക് അമേരിക്ക സന്ദർശിക്കാനുള്ള അനുമതി...

ആദിവാസികളുടെ ഓണക്കോടി ഫണ്ട് ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറണം’ ; മുഖ്യമന്ത്രിക്ക് തുറന്ന കത്ത്

0
തിരുവനന്തപുരം: ഓണക്കാലത്ത് 60 വയസ്സ് മുതലുള്ള പട്ടികവര്‍ഗക്കാര്‍ക്ക് വിതരണചെയ്യുന്ന ഓണക്കോടി ഫണ്ട്...