തെക്കന്‍ മേഖലാ കോഫീ ഹൗസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ഇന്ത്യന്‍ കോഫീ ബോര്‍ഡ് തൊഴിലാളി സഹകരണ സംഘത്തിനു കീഴിലെ തെക്കന്‍ മേഖലാ കോഫീ ഹൗസ് ജീവനക്കാര്‍ക്ക് ശമ്പളം മുടങ്ങി. ബിജെപി – കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘത്തിലാണ് തൊഴിലാളികളും ജീവനക്കാരും ശമ്പളം ലഭിക്കാതെ വലയുന്നത്. വര്‍ഷങ്ങളായി തൊഴിലാളികളില്‍നിന്ന് പിരിച്ചെടുത്ത പിഎഫ്, ഗ്രാറ്റുവിറ്റി തുക സര്‍ക്കാരിലേക്ക് അടയ്ക്കാത്തതിനാല്‍ സര്‍വീസില്‍നിന്ന് വിരമിക്കുന്നവര്‍ക്ക് പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. രണ്ടര വര്‍ഷത്തില്‍ ശമ്പളയിനത്തില്‍ 49 കോടി രൂപ കുടിശികയാണ്.

കോവിഡ് കാലത്ത് ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. അടച്ചുപൂട്ടല്‍ കഴിഞ്ഞ് കോഫീ ഹൗസുകള്‍ തുറന്ന് നല്ലനിലയില്‍ പ്രവര്‍ത്തിച്ചിട്ടും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും പകുതി ശമ്പളമാണ് ലഭിക്കുന്നത്. 2022 മാര്‍ച്ച്‌ മുതല്‍ മുഴുവന്‍ ശമ്പളവും നല്‍കാമെന്നുള്ള  മാനേജ്മെന്റ് ഉറപ്പും നടപ്പായില്ല. ജൂണിലെ ശമ്പളം ജൂലൈ 10 കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. കോവിഡ് കാലത്ത് മാസക്കച്ചവടം ആറു കോടിയായിരുന്നത് ഇപ്പോള്‍ പത്തുകോടി രൂപയായി ഉയര്‍ന്നു. മുമ്പ്  മാസം ഒന്‍പത് കോടി രൂപ മാത്രം കച്ചവടമുള്ളപ്പോള്‍ ജീവനക്കാര്‍ക്ക് മുഴുവന്‍ ശമ്പളം നല്‍കിയിരുന്നു.

കോഫീ ഹൗസുകളിലെ ഭക്ഷണ ഇനങ്ങള്‍ക്ക് 30 തവണയായി വില വര്‍ധിപ്പിച്ചിട്ടും ശമ്പള കാര്യത്തില്‍ തീരുമാനമുണ്ടായില്ല. പിരിച്ചെടുത്ത 11 കോടിയുടെ ഗ്രാറ്റുവിറ്റിയും ഏഴുകോടിയുടെ പിഎഫും സര്‍ക്കാരിലേക്ക് അടയ്ക്കാത്തതിനാല്‍ ഭരണസമിതിക്കെതിരെ ഹൈക്കോടതിയില്‍ കേസുണ്ട്. ക്ഷേമ ഫണ്ട് ഉള്‍പ്പെടെ നവംബര്‍ മുതല്‍ നല്‍കാതെ പെന്‍ഷന്‍കാരെയും വഞ്ചിച്ചു. മാനേജ്മെന്റിന്റെ അഴിമതിയും പിടിപ്പുകേടുംമൂലം സ്ഥാപനം 30 കോടി രൂപ നഷ്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...