കോയമ്പത്തൂര്‍ സ്‌ഫോടനം : ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണം : കേസ് എന്‍ഐഎ ഏറ്റെടുക്കും

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍: കാര്‍ പൊട്ടിത്തെറിച്ചു മരിച്ചയാള്‍ ലക്ഷ്യമിട്ടത് ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ചാവേര്‍ സ്ഫോടനത്തിനു സമാനരീതിയിലുള്ള ആക്രമണമെന്നു സൂചന. കോയമ്പത്തൂര്‍ നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് ആരാധനാലയങ്ങളില്‍ ഒന്നിനുമുന്നില്‍ സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമിട്ടതെന്ന് പോലീസിനു വിവരം കിട്ടി. നേരത്തെയും ഇയാള്‍ ആരാധനാലയം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പോലീസ് പദ്ധതി തകര്‍ക്കുകയായിരുന്നു. കേസ് എന്‍ഐഎ ഏറ്റെടുക്കും. പ്രാഥമിക വിവരശേഖരണത്തിന്റെ  ഭാഗമായി പരിശോധനകള്‍ തുടങ്ങി. അല്‍ ഉമ്മ സ്ഥാപകന്‍ ബാഷയുടെ സഹോദരന്‍ നവാബിന്റെ  വീട്ടില്‍ റെയ്ഡ് നടത്തി.

2019ലെ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായതിനു സമാന ചാവേര്‍ ആക്രണമാണു മുബീന്‍ ലക്ഷ്യം വെച്ചിരുന്നതെന്നാണു അന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരം. നഗരത്തിലെ രണ്ട് ആരാധനാലയങ്ങള്‍ക്കു മുന്നില്‍ ആക്രമണം നടത്തുകയായിരുന്നു പദ്ധതി. ഐ.എസ് കേസുമായി ബന്ധപ്പെട്ടു നിലവില്‍ കേരളത്തിലെ ജയിലില്‍ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉറ്റ കൂട്ടുകാരനാണ് മുബീന്‍. ലങ്കയിലെ ഈസ്റ്റര്‍ ദിന ബോംബാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതുന്ന സഹ്റാന്‍ ഹാഷിം മുബീന്റെ ഫെയ്സ് ബുക്ക് സുഹൃത്തായിരുന്നു. ഇക്കാര്യം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. അതേസമയം പൊട്ടിത്തെറിച്ചതു പെട്രോള്‍ കാറാണെന്നു സ്ഥിരീകരിച്ചു. പാചകവാതക സിലിണ്ടറുകള്‍ കാറിനുള്ളില്‍ നിറച്ചതു സ്ഫോടനത്തിന്റെ തീവ്രത കൂട്ടിയിരിക്കാമെന്നാണു അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

സ്ഫോടനം നടക്കുന്നതിനു ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് മുബീന്റെ ഉക്കടത്തെ വീട്ടില്‍ നിന്നു കാറിലേക്കു സാധനങ്ങള്‍ കയറ്റുന്നത് സി.സി.ടി.വി ദൃശ്യത്തിലുണ്ട്. എന്നാല്‍ എന്താണു കാറില്‍ കയറ്റിയതെന്നു കണ്ടെത്താനായിട്ടില്ല. ഇതിനായുള്ള അന്വേഷണം തുടരുകയാണ്. മുബീന്റെ ഫോണ്‍ കണ്ടെടുത്തതായും ഇതിലെ നമ്പറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം തുടരുന്നതായും തമിഴ്നാട് ഡി.ജി.പി അറിയിച്ചു. പൊട്ടിത്തെറിച്ച കാറ് പത്തുതവണ കൈമാറിയാണു മുബീന്റെ കൈവശമെത്തിയതെന്നും കണ്ടെത്തിയിട്ടുണ്ട്. മു‍ന്‍ ഉടമകളെയെല്ലാം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടൂര്‍ കോട്ടമുകള്‍ – നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

0
അടൂര്‍ : അടൂര്‍  കോട്ടമുകള്‍ - നെല്ലിമൂട്ടില്‍പടി കനാല്‍ റോഡില്‍ ഹോട്ടല്‍ മാലിന്യങ്ങള്‍...

മീൻ വറുത്തത് നൽകാത്തതിന് ഭാര്യയ്ക്ക് ക്രൂര മർദ്ദനം : ഭർത്താവിനെ പോലീസ് പിടികൂടി

0
​റാന്നി : മീൻ വറുത്തത് വിളമ്പി നൽകിയില്ലെന്ന നിസ്സാര കാരണത്താൽ ഭാര്യയെ...

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു

0
കണ്ണൂർ: കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ...