പത്തനംതിട്ട നഗരസഭ സെക്രട്ടറിയുടെ വേര്‍പാടിന്‍റെ ഞെട്ടലില്‍ സഹപ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇടുക്കി മൂലമറ്റം അറക്കുളം 12ാം മൈല്‍ കരിപ്പിലങ്ങാട് കടുകുംമാക്കല്‍ വീട്ടില്‍ കെ.കെ. സജിത്ത് കുമാര്‍ (45) പത്തനംതിട്ട നഗരസഭ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത് ഏഴു മാസം മുന്‍പാണ്. കണ്ണൂരില്‍ നിന്നുമാണ് ഇവിടേക്ക് എത്തിയത്. സജിത്തിന്‍റെ വേര്‍പാടിന്‍റെ ഞെട്ടലിലാണ് സഹപ്രവര്‍ത്തകരും ജനപ്രതിനിധികളും നാട്ടുകാരും. ഇന്‍ഡോറില്‍ മാലിന്യ സംസ്‌കരണത്തെപ്പറ്റി പഠിക്കാന്‍ പോയ സജിത്ത് അവിടെ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. ബുധനാഴ്ച്ച രാവിലെ എട്ടുമണിയോടെയാണ് കേരളത്തില്‍ നിന്നുള്ള 33 അംഗ സംഘം താമസിച്ചിരുന്ന ഇന്‍ഡോര്‍ ബൈപ്പാസിലുള്ള ഹോട്ടല്‍ ബ്രൈറ്റിലെ മുറിയില്‍ സജിത്ത് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറിയില്‍ ഒപ്പമുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ വിളിച്ചിട്ടും എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.

ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കനാഡിയ പോലീസ് പരിശോധിച്ചിരുന്നു. എംബാം ചെയ്ത മൃതദേഹം കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോള്‍ പത്തനംതിട്ട നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി. സക്കീര്‍ഹുസൈന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ജെറി അലക്‌സ് എന്നിവരും ഉണ്ടായിരുന്നു. എംബാം ചെയ്ത പെട്ടിയില്‍ നിന്നും മൃതദേഹം എടുക്കുമ്പോള്‍ കണ്ണിന് താഴെയും ചെവിക്ക് പിന്നിലും പരിക്കുകള്‍ കണ്ടു. ഇതു സംബന്ധിച്ച് ഇംഗ്ലീഷ് പത്രങ്ങളില്‍ വന്ന വാര്‍ത്ത കൂടിയായതോടെ ചെയര്‍മാനും സംഘവും മൃതദേഹം ദഹിപ്പിക്കാതെ സംസ്‌കരിക്കാന്‍ ബന്ധുക്കളോട് നിര്‍ദേശിക്കുകയായിരുന്നു. തൊടുപുഴയിലെ വൈദ്യുതി ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനം മാറ്റി വീട്ടു വളപ്പില്‍ മറവു ചെയ്യുകയായിരുന്നു. കേരളത്തില്‍ നിന്നുള്ള സംഘത്തില്‍ നിന്നുള്ളവരുടെ മൊഴി കനാഡിയ പോലീസ് രേഖപ്പെടുത്തിയിരുന്നു. കൂടെയുള്ളവരുടെ മൊഴിയും രേഖപ്പെടുത്തി.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...