തൊഴിലുറപ്പ് സ്ഥലങ്ങളിൽ കളക്ടറുടെ മിന്നൽ പരിശോധന

For full experience, Download our mobile application:
Get it on Google Play

നെടുങ്കണ്ടം : കേന്ദ്രസര്‍ക്കാർ നിര്‍ദേശത്തെത്തുടർന്ന് തൊഴിലുറപ്പ് പദ്ധതി പരിശോധിക്കാന്‍ കളക്ടര്‍ നേരിട്ടെത്തി. നെടുങ്കണ്ടം, കരുണാപുരം പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വിവിധ നിര്‍മാണ സ്ഥലങ്ങളിലാണ് പദ്ധതിയുടെ ജില്ല പ്രോഗ്രാം കോഓഡിനേറ്റര്‍ കൂടിയായ കളക്ടര്‍ ജോര്‍ജ് മിന്നൽ പരിശോധന നടത്തിയത്. നെടുങ്കണ്ടം പഞ്ചായത്ത് പത്താം വാര്‍ഡിലെ പടുതാക്കുളം നിര്‍മാണസ്ഥലത്തും കരുണാപുരം പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ഭൂമി തട്ടുതിരിച്ച് കൃഷിയോഗ്യമാക്കുന്ന പ്രവൃത്തി നടത്തുന്ന സ്ഥലത്തുമായിരുന്നു പരിശോധന.

തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സ്വന്തം ഫോണുമായി ജില്ല കലക്ടര്‍മാര്‍ എത്തിയ ശേഷം കേന്ദ്രസര്‍ക്കാരിന്റെ തൊഴിലുറപ്പ് മോണിറ്ററിങ് ആപ്ലിക്കേഷനില്‍ ഏരിയ മനേജര്‍ക്ക് ചിത്രം എടുത്ത് അയക്കണമെന്നാണ് നിർദേശം. തൊഴിലുറപ്പ് പദ്ധതിയിലെ ജീവനക്കാരുടെ വിവരങ്ങളും രേഖകളും പരിശോധിക്കണമെന്നും വേതനം ലഭിക്കുന്നത് ഉറപ്പുവരുത്തണമെന്നുമുള്ള കേന്ദ്ര നിര്‍ദേശത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം.

മാസത്തില്‍ 10 സ്ഥലങ്ങളില്‍ പരിശോധന നടത്തി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിർദേശമുണ്ട്. ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യന്‍, പാറമത്താട് വില്ലേജ് ഓഫിസര്‍ പ്രദീപ്, നെടുങ്കണ്ടം ബി.ഡി.ഒ എം.കെ ദിലീപ് എന്നിവരടങ്ങിയ സംഘവും കലക്ടര്‍ക്കൊപ്പം പരിശോധനക്ക് എത്തിയിരുന്നു. ജില്ലയില്‍ അദ്യത്തെപരിശോധനയാണ് നെടുങ്കണ്ടം പഞ്ചായത്തില്‍ നടന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...