റോഡിലേക്ക് തള്ളിനിൽക്കുന്ന വൈദ്യുതിത്തൂണുകൾ ; യാത്രക്കാര്‍ ദുരിതത്തില്‍

For full experience, Download our mobile application:
Get it on Google Play

കുന്നന്താനം : നെടുങ്ങാടപ്പള്ളി–മുക്കൂർ–പാലയ്ക്കാത്തകിടി–ചെങ്ങരൂർച്ചിറ റോഡിൽ വൈദ്യുതിത്തൂണുകൾ റോഡിലേക്ക് തള്ളിനിൽക്കുന്നത് വാഹനയാത്രയ്ക്ക് ഭീഷണിയാകുന്നു. ഒരു വർഷം മുൻപ് വീതികൂട്ടി മെച്ചപ്പെട്ട നിലയിൽ ടാറിങ് നടത്തിയതോടെയാണ് വൈദ്യുതിത്തൂണുകൾ ടാറിങ്ങിനുള്ളിലായത്. മുക്കൂർ കവലയിലും പുളിന്താനത്തിന് സമീപത്തുമുള്ള തൂണുകൾ  അപകടഭീഷണിയാണ്. റോഡിനോട് ചേർന്ന് നിൽക്കുന്ന തൂണുകൾ ഇരുചക്ര വാഹനയാത്രക്കാരെയാണ് കൂടുതൽ ദുരിതത്തിലാക്കുന്നത്.

എതിരെ വരുന്ന വലിയ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്‍റെ പ്രകാശംമൂലം തൂണുകൾ കാണാൻ കഴിയാത്തതാണ് പ്രശ്നമാകുന്നത്. സ്ഥലപരിചയമില്ലാത്ത വാഹനങ്ങള്‍ അപകടത്തിൽപെടാനുള്ള സാധ്യതയേറെയാണ്. അപകടകരമായ നിലയിൽ സ്ഥിതിചെയ്യുന്ന വൈദ്യുതത്തൂണുകളുടെ വശങ്ങളിൽ റിഫ്ലക്ടറുകൾ സ്ഥാപിക്കുന്നതിനും അധികാരികൾ തയാറായിട്ടില്ല. കോട്ടയം–കോഴഞ്ചേരി സംസ്ഥാന പാതയെയും മല്ലപ്പള്ളി–തിരുവല്ല റോഡിനെയും ബന്ധിപ്പിക്കുന്ന വാഹനത്തിരക്ക് ഏറെയാണ്. വാഹനങ്ങൾക്ക് അപകട ഭീഷണിയുമായി റോഡിലേക്ക് തള്ളി നിൽക്കുന്ന വൈദ്യുതി പോസ്റ്റുകൾ വശത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട്‌ സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...