ഇവിടെ നിന്ന് മത്സരിക്കൂ…; രാഹുൽ ഗാന്ധിയെ നൽഗൊണ്ടയിലേക്ക് ക്ഷണിച്ച് തെലങ്കാന കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : രാഹുൽഗാന്ധി തെലങ്കാനായിലെ നൽഗൊണ്ട മണ്ഡലത്തിൽ മത്സരിക്കണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ കോൺഗ്രസ് ഘടകം ദേശീയ നേതൃത്വത്തെ സമീപിച്ചു. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായ ഇവിടെ ഏഴ് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആറിടത്തും വിജയം കോൺഗ്രസിനായിരുന്നു. ഈ അനുകൂല ഘടകങ്ങൾ നിരത്തിയാണ് രാഹുലിനെ ക്ഷണിക്കുന്നത്. രാഹുൽ സിറ്റിംഗ് സീറ്റായ വയനാട്ടിൽ മത്സരിക്കുന്നതിലും അന്തിമ തീരുമാനമായിട്ടില്ല.നേരത്തെ തെലങ്കാന കോൺഗ്രസ് കമ്മിറ്റി, സോണിയ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും തെലങ്കാനയിൽ മത്സരിക്കണമെന്ന പ്രമേയം പാസാക്കി എ.ഐ.സി.സിക്ക് അയച്ചിരുന്നു.

സോണിയാ ഗാന്ധിയെ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നേരിട്ടെത്തി ക്ഷണിക്കുകയും ചെയ്തു. ഖമ്മം സീറ്റാണ് സോണിയക്ക് കണ്ടുവച്ചത്. സോണിയ രാജ്യസഭയിൽ എത്തുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെ സമീപിക്കാൻ തീരുമാനം എടുത്തിരിക്കുന്നത്. പി.സി.സി മുൻ പ്രസിഡന്റ് ഉത്തംകുമാർ റെഡ്ഡിയാണ് കഴിഞ്ഞ തിര‌ഞ്ഞെടുപ്പിൽ നൽഗൊണ്ടയിൽ ജയിച്ചത്. 17 സീറ്റുള്ള തെലങ്കാനയിൽ കോൺഗ്രസിന് കഴിഞ്ഞ തവണ ലഭിച്ച് മൂന്നു സീറ്റുകളിൽ ഒന്നാണ് നൽഗൊണ്ട.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു

0
കോട്ടയം: കോട്ടയം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ ബാറുകളിൽ നിന്ന് പണപ്പിരിവ് നടത്തിയ...

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്

0
തിരുവനന്തപുരം: നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ എട്ട് മലയാളികളെ കാണാതായെന്ന് നോര്‍ക്ക റൂട്ട്‌സ്....