പി.സി ചാക്കോയുടെ ഏകാധിപത്യ ശൈലിക്കെതിരെ പരാതി ; പരിഹരിക്കാന്‍ ദേശീയ നേതൃത്വം ഇടപെടുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോയുടെ ഏകാധിപത്യ ശൈലിക്കെതിരെ മുതിര്‍ന്ന നേതാക്കള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയ നേതൃത്വം ഇടപെടുന്നു. പരാതികള്‍ പരിഹരിക്കാന്‍ ദില്ലിയില്‍ എത്താന്‍ ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ പരാതിക്കാരോട് ആവശ്യപ്പെട്ടു. ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങളിലേക്ക് പി.സി ചാക്കോ പണം വാങ്ങി നിയമനം നടത്തുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു, തന്നെ പിന്തുണക്കുന്നവരെ മാത്രം സുപ്രധാന പദവികളിലിരുത്തി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യുന്നു. പാര്‍ട്ടിയിലേക്ക് പുതിയതായി കടന്നുവരുന്നവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നു. ഇതിനായി ലക്ഷങ്ങള്‍ കോഴ വാങ്ങുന്നു. ഏറ്റവും ഒടുവില്‍ ഉന്നതാധികാര സമിതിയായ കോര്‍ കമ്മിറ്റിയില്‍നിന്ന് മൂന്ന് മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കുകയും ചെയ്തതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമായത്.

ഒഴിവാക്കപ്പെട്ട എന്‍.എ മുഹമ്മദ് കുട്ടി, ജോസ് മോന്‍, വര്‍ക്കല രവികുമാര്‍ എന്നിവര്‍ പരാതിയുമായി ദേശീയ നേതൃത്വത്തെ സമീപിച്ചു. പരാതി ഗൗരവമെന്ന് കണ്ടതോടെ ദില്ലിയില്‍ ചര്‍ച്ചക്ക് വരാന്‍ നേതാക്കളോട് നിര്‍ദേശിച്ചത്. എന്നാല്‍ പവാറിന് കൊവിഡ്ബാധിച്ചതോടെ യോഗം പിന്നീട് ചേരുമെന്ന് അറിയിച്ചിരിക്കുകയാണ്. അടുത്തിടെ മാത്രം പാര്‍ട്ടിയില്‍ ചേര്‍ന്ന വി.ആര്‍ രമ്യയെ പിഎസ്എസി അംഗമാക്കിയതും പാര്‍ട്ടിക്കുളളില്‍ വലിയ തര്‍ക്കത്തിന് വഴി വച്ചിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വവുമായി കൂടിയാലോചിക്കാതെ പി.സി ചാക്കോ 50 ലക്ഷം രൂപവാങ്ങി നിയമനം നടത്തുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ, പാര്‍ട്ടി ഭാരവാഹികളെ നിശ്ചിയിക്കുന്നതിലും സംഘടനയില്‍ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...