എട്ടുവയസുകാരിയായ മകള്‍ക്ക് മുന്നില്‍ വെച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ പിതാവിനെ മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആറ്റിങ്ങലില്‍ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടുവയസുകാരിയെ പരസ്യവിചാരണ ചെയ്തതിന് സമാനമായ സംഭവം തെലങ്കാനയില്‍. എട്ടുവയസുകാരിയായ മകള്‍ക്ക് മുന്നില്‍ വെച്ച്‌ പോലീസ് ഉദ്യോഗസ്ഥന്‍ പിതാവിനെ മര്‍ദ്ദിച്ചതായി പരാതി. ഇതിനെ ചൊല്ലി പോലീസ് ഉദ്യോഗസ്ഥരും കുട്ടിയുടെ പിതാവും തമ്മില്‍ വാക്ക്തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.

മഹ്ബൂബാബാദ് ജില്ലയില്‍ ഞായറാഴ്ച പട്ടാപ്പകലാണ് സംഭവം. ശ്രീനിവാസും മകളും പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ സമയത്താണ് സംഭവം നടന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസിനെ പോലീസ് തടഞ്ഞു. മകളുടെ മുന്നില്‍ വെച്ച്‌ എസ്‌ഐ തന്റെ മുഖത്തടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ‘നിങ്ങള്‍ക്ക് പിഴ ചുമത്താം, എന്നാല്‍ എന്തിന് എന്റെ മുഖത്തടിച്ചു?’- ശ്രീനിവാസ് പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്ന വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.

ഈസമയത്ത് ഇത് കണ്ടുനിന്ന എട്ടുവയസുകാരി കരയുന്നതും തെറ്റു ചെയ്യാത്ത സ്ഥിതിക്ക് ഒന്നിനെ കുറിച്ചും ഓര്‍ത്ത് ആശങ്കപ്പെടേണ്ട എന്ന് പറഞ്ഞ് അച്ഛന്‍ മകളെ ആശ്വസിപ്പിച്ചു. വീഡിയോ പുറത്തു വന്നതോടെ, പോലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. സബ് ഇന്‍സ്‌പെക്ടറെ ശ്രീനിവാസ് അസഭ്യം പറഞ്ഞതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....