Sunday, September 8, 2024 3:08 pm

പി.വി.​ആർ നേച്ചര്‍ റിസോര്‍ട്ടിനെതിരായ പരാതി ; കളക്ടര്‍ തെളിവെടുപ്പ് നടത്തി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കക്കാടംപൊയിലിൽ അരുവിയുടെ ഒഴുക്ക് തടഞ്ഞ് പി.വി അൻവർ എം.എൽ.എ റിസോർട്ട് നിർമിച്ചെന്ന പരാതിയിൽ കലക്ടർ തെളിവെടുപ്പ് നടത്തി. പരാതിക്കാരനും ലാൻഡ് റവന്യൂ തഹസിൽദാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും തെളിവെടുപ്പിന് ഹാജറായി. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു നടപടി. റിസോര്‍ട്ട് അധികൃതര്‍ തെളിവെടുപ്പിന് ഹാജരായില്ല. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ ചേംബറിലായിരുന്നു തെളിവെടുപ്പ്. പി.വി അന്‍വറിന്റെ അപ്പീല്‍ തള്ളി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് റിസോര്‍ട്ടിലെ നാല് തടയണകളും ഒരു മാസത്തിനകം പൊളിച്ചുനീക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്. തടയണകള്‍ പൊളിച്ചു നീക്കുന്നതിന്റെ മറവില്‍ ഇരുവഴിഞ്ഞിപ്പുഴയുടെ കൈവഴിയായ കാട്ടരുവി തന്നെ മണ്ണിട്ട് മൂടിയെന്നാണ് പരാതി. കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് പരാതിക്കാരനായ ടി.വി.രാജന്‍ ഹൈക്കോടതിയെ സമീപിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

വാഹനത്തിൽ ഇന്ധനമില്ല, കാട്ടാനയെ തുരത്താൻ വനംവകുപ്പിനെ ഫോൺ വിളിച്ചയാൾക്ക് വിചിത്ര മറുപടിയുമായി ഉദ്യോഗസ്ഥ‍ർ

0
ഇടുക്കി : ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ സഹായം അഭ്യർത്ഥിച്ച്...

വിവാഹവാഗ്ദാനം നല്‍കി പീഡനം ; യുവാവിന് കഠിനതടവ്

0
കൊല്ലം : പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തിൽ യുവാവിന്...

കേരളത്തിലെ കൊള്ള സംഘത്തിന്റെ ഭരണം അവസാനിപ്പിക്കുക ; ഡി.സി.സി. പ്രസിഡൻറ് അഡ്വ.കെ.സുരേഷ്കുമാർ

0
പത്തനംതിട്ട : കേരളത്തിലെ കൊള്ള സംഘത്തിന്റെ ഭരണം അവസാനിപ്പിക്കുക-ഡി.സി.സി. പ്രസിഡൻറ് അഡ്വ.കെ.സുരേഷ്കുമാർ....

പിജി ഡോക്ടറുടെ കൊലപാതകം : തൃണമൂല്‍ രാജ്യസഭാംഗം രാജിവെച്ചു

0
കൊല്‍ക്കത്ത : ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പിജി ഡോക്ടര്‍...