Tuesday, April 16, 2024 11:34 pm

കാസര്‍കോട് പടന്ന സര്‍ക്കാര്‍ സ്‌കൂളില്‍ യുപി അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട്: കാസര്‍കോട് പടന്ന സര്‍ക്കാര്‍ സ്‌കൂളില്‍ യുപി അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ വെച്ച്‌ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി.ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഷാള്‍ കൊണ്ട് കഴുത്ത് മുറുക്കിയെന്നും പുറത്ത് ഇടിച്ചു എന്നുമാണ് പരാതി. സംഭവത്തില്‍ ചന്തേര പോലീസ് കേസെടുത്തു. കഴിഞ്ഞ മാസം 19 നാണ് കേസിനാസ്പദമായ സംഭവം. പടന്ന സര്‍ക്കാര്‍ യു പി സ്‌കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്‌ക്കാണ് മര്‍ദനമേറ്റത്. കണക്ക് തെറ്റിച്ചതിന് അദ്ധ്യാപകന്‍ മനോജ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു.

Lok Sabha Elections 2024 - Kerala

കഴുത്തിന് കടുത്ത വേദന ഉണ്ടെന്നും ഒപ്പം പനിയും ഛര്‍ദിയും ഉണ്ടെന്ന് 12 വയസുകാരിയായ വിദ്യാര്‍ത്ഥി പറഞ്ഞു. അദ്ധ്യാപകനെ സ്ഥലം മാറ്റാമെന്ന മദ്ധ്യസ്ഥരുടെ ഉറപ്പില്‍ പോലീസില്‍ പരാതി നല്‍കിയില്ലെന്നും നടപടിയുണ്ടാകാത്തതിനാല്‍ പിന്നീട് ബാലാവകാശ കമ്മീഷനിലും പോലീസിലും പരാതി നല്‍കുകയായിരുന്നുവെന്നും പിതാവ് വ്യക്തമാക്കി.

ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരം ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരോപണ വിധേയനായ അദ്ധ്യാപകന്‍ ഇപ്പോള്‍ മെഡിക്കല്‍ ലീവിലാണ്. അദ്ധ്യാപകന്‍ മര്‍ദിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. വീണ്ടും ആ സ്‌കൂളിലേക്ക് പോകാന്‍ പേടിയാണെന്ന് വിദ്യാര്‍ത്ഥി പറയുന്നു. ഇതോടെ കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ടിസി വാങ്ങി മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തു. അദ്ധ്യാപകനെതിരെ കര്‍ശന നടപടി വേണമെന്ന് പെണ്‍കുട്ടിയുടെ കുടുംബം ആവശ്യപ്പെട്ടു

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന കാര്‍ തട്ടിക്കൊണ്ടുപോകാൻ ശ്രമം ; അറസ്റ്റ്

0
കൊച്ചി : എറണാകുളം അങ്കമാലിയില്‍ കേസുമായി ബന്ധപ്പെട്ട് സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്ന...

നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ കാട്ടികൊടുക്കണം : മാർ തീമോത്തിയോസ്

0
ചെങ്ങന്നൂർ: നല്ലതു കാണുകയും കേൾക്കുകയും ചെയ്ത് നല്ല പ്രവർത്തികളിലൂടെ ക്രിസ്തുവിനെ...

ഇന്ത്യൻ സംഘത്തിന് നിരാശ ; ഇറാൻ പിടിച്ചെടുത്ത കപ്പലിലെ ഇന്ത്യക്കാരെ കാണാനായില്ല

0
ടെഹ്റാൻ: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ കപ്പലിലെ ഇന്ത്യക്കാരെ കാണാൻ എംബസി അധികൃതർക്ക്...

ഉവൈസിയുടെ പാർട്ടി തമിഴ്നാട്ടിൽ എ.ഐ.എ.ഡി.എം.കെയെ പിന്തുണക്കും

0
​ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഉവൈസിയുടെ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ...