സുരാജ് വെഞ്ഞാറമൂടിന്‍റെ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് പോലീസില്‍ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസില്‍ പരാതി. ചാനല്‍ പരിപാടിയില്‍ നടത്തിയ പരാമര്‍ശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. പത്തനംതിട്ട ബാറിലെ അഭിഭാഷകന്‍ എന്‍. മഹേഷ് റാമാണ് പരാതിക്കാരന്‍. ഫ്ളവേഴ്സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയില്‍ നിരവധി ചരടുകള്‍ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലില്‍ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സുരാജ്, പ്രോഗ്രാം എഡിറ്റര്‍, ചീഫ് എഡിറ്റര്‍ എന്നിവരെ ഒന്നു മുതല്‍ മൂന്നു വരെ പ്രതികളാക്കിയാണ് പരാതി. ഹിന്ദുസമൂഹം വളരെ പവിത്രമായി കാണുന്ന ഒന്നാണ് ശബരിമലയും ശരംകുത്തിയാലും. ഇതിനെ മനഃപൂര്‍വം മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. ഐപിസി 295 എ പ്രകാരമുള്ള കുറ്റമാണ് സുരാജിന്റെ ഭാഗത്തു നിന്നും വന്നിരിക്കുന്നത്. അവതാരക അശ്വതി ശ്രീകാന്ത് കൈയില്‍ ചരട് കെട്ടിയിരിക്കുന്നതിനെ സുരാജ് കളിയാക്കുകയാണ്.

ചിലര്‍ ആലിലൊക്കെ അനാവശ്യമായി ചരട് കെട്ടിവച്ചിരിക്കുന്നതു പോലെ ശരംകുത്തിയാലിന്റെ ഫ്രണ്ടില്‍ ചെന്ന് നോക്കിയാല്‍ പല കെട്ടുകളും കാണാം. അതു പോലെ കെട്ടിവച്ചിരിക്കുന്നു. വളരെ മോശമല്ലേ ഇതൊക്കെ എന്ന സുരാജിന്റെ പരാമര്‍ശം ഹിന്ദു സമൂഹത്തെ അവഹേളിക്കുന്നതാണ് എന്ന് പരാതിയിലുണ്ട്. നടന്‍ ബോധപൂര്‍വം നടത്തിയ പരാമര്‍ശങ്ങള്‍ എഡിറ്റ് ചെയ്തു മാറ്റാതെ ബോധപൂര്‍വം ചാനല്‍ വഴി പ്രചരിപ്പിച്ചത് ഐപിസി 295 ന്റെ ലംഘനമാണെന്നും മഹേഷ് വ്യക്തമാക്കുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദേശ കറൻസി നിക്ഷേപം ; പ്രവാസികൾക്കുള്ള ഇളവ് പ്രഖ്യാപിച്ചതിലും നേരത്തെ നിർത്തുന്നു

0
മുംബൈ : പ്രവാസി ഇന്ത്യക്കാർക്ക് വിദേശ കറൻസിയിൽ ഇളവുകളോടെ ഇന്ത്യൻ ബാങ്കുകളിൽ...

‘ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ തീരുമാനം ഇന്ത്യൻ കോടതിയുടേത്’ ; കേന്ദ്രം

0
ഡൽഹി : ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറുന്നതിൽ...

ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു

0
റാഞ്ചി: പരീക്ഷാക്രമക്കേടുകളിൽ ജാർഖണ്ഡിൽ വിദ്യാർത്ഥി പ്രതിഷേധം കനക്കുന്നു. ഈ മാസം 20ന്...

കണ്ണൂരിൽ കാണാതായ പ്ലസ് ടു വിദ്യാർഥിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

0
കണ്ണൂർ : പെരിങ്ങത്തൂരിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥി ശിവസൂര്യയെ...