സൊനാലി ഫൊഗട്ടിന്‍റെ മരണം ; സിബിഐ അന്വേഷിക്കും

For full experience, Download our mobile application:
Get it on Google Play

പനാജി : ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗട്ടിന്‍റെ ദുരൂഹ മരണം സംബന്ധിച്ച കേസ് സിബിഐ അന്വേഷിക്കും. കുടുംബാംഗങ്ങളുടെ ആവശ്യം പരിഗണിച്ചാണ് കേസ് സിബിഐക്ക് കൈമാറുന്നതെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് പറഞ്ഞു.’ജനങ്ങളുടെ, പ്രത്യേകിച്ച് അവരുടെ കുടുംബത്തിന്‍റെ  ആവശ്യപ്രകാരം അന്വേഷണം ഇന്ന് സിബിഐക്ക് കൈമാറുകയാണ്. ഇതു സംബന്ധിച്ച് ആഭ്യന്തര മന്ത്രിക്ക് കത്തെഴുതും. ഞങ്ങളുടെ പോലീസിനെ വിശ്വസിക്കുന്നു. അവർ നന്നായി അന്വേഷണം നടത്തുന്നു. പക്ഷേ, ഇത് ജനങ്ങളുടെ ആവശ്യമാണ്”- പ്രമോദ് സാവന്ത് പറഞ്ഞു.

സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹരിയാന സർക്കാർ നേരത്തേ ഗോവ സർക്കാരിന് കത്തയച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് സൊനാലി ഫൊഗട്ടിന്റെ കുടുംബം പ്രമോദ് സാവന്തിനെ കാണുകയും സിബിഐ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തതിനു പിന്നാലെയാണു നടപടി.ഹരിയാനയിലെ ഹിസാർ സ്വദേശിയും ടിക്ടോക് താരവുമായ സൊനാലിയെ റിസോർട്ടിലെ പാർട്ടിക്കിടെ ഓഗസ്റ്റ് 23നാണു മരിച്ചനിലയിൽ ആശുപത്രിയിൽ കൊണ്ടുവന്നത്. പോസ്റ്റ്മോർട്ടത്തിൽ സൊനാലിയുടെ ശരീരത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഗോവ പോലീസ് കൊലപാതകത്തിനു കേസ് റജിസ്റ്റർ ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

63-കാരിയുടെ ആക്രമിച്ച് മാലപൊട്ടിച്ചു ; മോഷ്ടാവിനെ ഓടിച്ചിട്ട് പിടിച്ച് നാട്ടുകാർ

0
അമ്പലപ്പുഴ : നടന്നുപോയ 63-കാരിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് സ്വർണമാല പൊട്ടിച്ചെടുത്ത മോഷ്ടാവിനെ...

കാമുകിക്കൊപ്പം പുരുഷ സുഹൃത്ത് ; തർക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി

0
റായ്പൂർ: കാമുകിയുടെ കാർ തടയാൻ ശ്രമിച്ച 34-കാരനെ വാഹനം കയറ്റി കൊലപ്പെടുത്തി....

പുതിയ ഖനനനിയന്ത്രണ ഭേദഗതി ബിൽ : കേന്ദ്രത്തിന് കൈകടത്താനാവില്ല, നിയമക്കുരുക്ക്

0
ന്യൂഡൽഹി : ഖനനാനുമതിക്ക് സംസ്ഥാനങ്ങൾ നികുതിയോ സെസ്സോ ഈടാക്കുന്നത് നിയന്ത്രിക്കാൻ കേന്ദ്രത്തിന്...

കോതമംഗലത്ത് അരുണാചൽ സ്വദേശിയായ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊച്ചി: എറണാകുളത്ത് കോളജ് വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം എംഎ...