ഭിക്ഷാടനത്തിനെത്തിയ സ്ത്രീയെ വടികൊണ്ട് അടിച്ച് ഓടിച്ചു ; കെഎസ്‌ആർടിസി ജീവനക്കാരനെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അടൂരിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ കെഎസ്ആർടിസി ജീവനക്കാരൻ മർദ്ദിച്ചെന്ന് പരാതി. വടികൊണ്ട് കെഎസ്ആർടിസി ജീവനക്കാരൻ തന്നെ അടിച്ചെന്ന് സ്ത്രീ പോലീസിൽ പരാതി നൽകി. ആന്ധ്രാപ്രദേശ് സ്വദേശിനിയാണ് മർദ്ദനത്തിനിരയായത്. ഇവർ വർഷങ്ങളായി ആലപ്പുഴയിലെ താമരക്കുളത്ത് ആണ് താമസിക്കുന്നത്. അടൂർ ബസ് സ്റ്റാന്റിൽ ഭിക്ഷാടനത്തിനെത്തിയ സമയം ആർ വേണു എന്ന ജീവനക്കാരനാണ് സ്ത്രീയെ മർദ്ദിച്ചത്. ബസ് സ്റ്റാന്റും പരിസരവും ഭിക്ഷാടന നിരോധന മേഖലയാണെന്ന് അടൂർ പോലീസ് പറയുന്നു. ഇവിടെ ഭിക്ഷാടനം നടത്തിയ സ്ത്രീയെ ആട്ടിപ്പായിക്കാനാണ് തല്ലിയതെന്നാണ് പോലീസ് പറഞ്ഞത്. വേണു സൂപ്പർവൈസിംഗ് ജോലിയും ചെയ്യുന്നുണ്ടെന്നാണ് വിവരം.

സംഭവത്തെത്തുടർന്ന് സ്ത്രീ സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് ജനറൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയും ചെയ്തു. അതേസമയം വേണു സ്ത്രീയെ മർദ്ദിച്ചിട്ടില്ലെന്നാണ് കെഎസ്‌ആർടിസി അധികൃതർ പറയുന്നത്. ഭിക്ഷാടന നിരോധന മേഖലയായതിനാൽ സ്ത്രീയെ അവിടെ നിന്ന് മാറ്റിവിടുക മാത്രമേ ചെയ്തുള്ളുവെന്നാണ് അധികൃതർ സംഭവത്തെക്കുറിച്ച് വിശദീകരിച്ചത്. സംഭവത്തിൽ അടൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...

​വ്യാജ പ്രചാരണങ്ങൾ അഴിച്ചുവിടുന്നുവെന്ന് ആക്ഷേപം; ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ്

0
മലപ്പുറം: സിപിഐഎം വേദിയിലെ പരാമര്‍ശത്തില്‍ ഉമര്‍ ഫൈസി മുക്കത്തിന് എതിരെ യൂത്ത്...

കമ്മീഷൻ തുക തുല്യമായി പങ്കുവെക്കണം; ഗംഗാജലത്തിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് യു.പിയിലെ കൗൺസിലർമാർ

0
ലഖ്‌നൗ: തദ്ദേശ സ്ഥാപനങ്ങളുടെ വിവിധ പദ്ധതികളില്‍ നിന്ന് കിട്ടുന്ന കമ്മീഷന്‍ തുല്യമായി...