കുടുംബ വഴക്കിനെ തുടർന്ന് ദേഷ്യത്തിൽ വാതിലിന്റെ ചില്ല് തകർത്തു ; കൈ മുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കുടുംബ വഴക്കിനിടെയുണ്ടായ ദേഷ്യത്തിൽ വീടിന്റെ അടുക്കള വാതിലിന്റെ ചില്ല് തകർത്തതിനെ തുടർന്ന് കൈമുറിഞ്ഞ് രക്തം വാർന്ന് യുവാവ് മരിച്ചു. ഏലൂരിൽ ആയിരുന്നു സംഭവം. മഞ്ഞുമ്മൽ ചാലനാട്ടുവീട്ടിൽ പ്രവീൺ (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തരയോടെയായിരുന്നു സംഭവം. ദേഷ്യത്തിൽ ചില്ല് തകർക്കുന്നതിനിടെ പ്രവീണിന്റെ കൈ മുറിഞ്ഞ് രക്തം വാർന്നൊഴുകുയായിരുന്നു. പിന്നാലെ ഇയാൾ കുളിമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. ഏറെ നേരെ കഴിഞ്ഞിട്ടും വീട്ടുകാർ വിളിച്ചിട്ടും ഇയാൾ വാതിൽ തുറന്നില്ല. പിന്നീട് ഭാര്യ സഹോദരനെ വിളിച്ച് വരുത്തി. തുടർന്ന് ഏലൂർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതിൽ പൊളിച്ച് പ്രവീണിനെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ 3.30 ഓടെ പ്രവീൺ മരിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടി കർമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധക്കൾക്ക് വിട്ടുകൊടുത്തു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബെംഗളൂരുവിൽ റോഡിൽ കുഴഞ്ഞുവീണ് സ്കൂട്ടർ യാത്രികൻ ; സിപിആർ നൽകി ജീവൻ രക്ഷിച്ച് പോലീസുകാർ

0
ബെംഗളൂരു : റോഡിൽ കുഴഞ്ഞുവീണ സ്കൂട്ടർ യാത്രികന് സി.പി.ആർ നൽകി ജീവൻ...

നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്‍റെ അതിസാഹസിക രക്ഷാപ്രവർത്തനം

0
ശ്രീനഗർ: നുൻ-കുൻ പർവതനിരകൾക്ക് സമീപം 18,600 അടി ഉയരത്തിൽ ഇന്ത്യൻ...

ഓണാവധി കഴി‍ഞ്ഞു , സംസ്ഥാനത്ത് സ്കൂളുകൾ നാളെ തുറക്കും

0
തിരുവനന്തപുരം : ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും....

മഹാരാഷ്ട്രയിൽ ദളിത് യുവാവിനെ ക്രൂരമായി മര്‍ദിച്ച് ബജ്റം​ഗ്ദൾ പ്രവർത്തകർ

0
മുംബൈ: മഹാരാഷ്ട്രയിൽ മുസ്ലീം കശാപ്പുകാരന് കാളയെ വിൽക്കാൻ പദ്ധതിയിട്ടെന്ന് ആരോപിച്ച്...