എറണാകുളം കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടതായി പരാതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: എറണാകുളം കോതമംഗലത്ത് ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ കെഎസ്ആര്‍ടിസി ബസ് പുറപ്പെട്ടതായി പരാതി. കോതമംഗലത്തു നിന്ന് തിരുവനന്തപുരം പോകേണ്ട യാത്രക്കാരാണ് പെരുവഴിയിലായത്. ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്ത നാലു യാത്രക്കാരാണ് ബസ് കിട്ടാതെ വലഞ്ഞത്. 10.40 ന് ബസ് കോതമംഗലം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിൽ എത്തുമെന്നാണ് യാത്രക്കാരെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് 10.25ന് യാത്രക്കാർ ബസ്സ്റ്റാന്‍ഡിൽ ഉണ്ടായിരുന്നിട്ടും ബുക്ക് ചെയ്ത യാത്രക്കാരെ കയറ്റാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. യാത്രക്കാർക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ ബസ് പുറപ്പെടുകയായിരുന്നുവെന്നാണ് പരാതി. ഓൺലൈൻ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ എത്തിയിട്ടില്ലെങ്കിൽ കണ്ടക്ടർ ഫോണിൽ വിളിച്ച് അന്വേഷിക്കണമെന്നാണ് നിർദേശം. എന്നാൽ ഇക്കാര്യമൊന്നും അന്വേഷിക്കാതെ 10.40ന് മുമ്പ് തന്നെ ബസ് സ്ഥലത്ത് നിന്ന് പോയെന്നാണ് യാത്രക്കാരുടെ പരാതി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് വീട്ടുമുറ്റത്ത് മൂർഖൻ പാമ്പിനെ കൊന്ന വളർത്തുനായക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: വീട്ടുമുറ്റത്ത് എത്തിയ മൂർഖൻ പാമ്പിനെ കീഴ്‌പ്പെടുത്തിയ വളർത്തുനായ, ഏറ്റുമുട്ടലിനിടെ...

പ്രമാടം ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭകള്‍ സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ

0
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിലെ 2026-27 വാര്‍ഷിക പദ്ധതി ഗുണഭോക്തൃ തിരഞ്ഞെടുപ്പിനായുള്ള...

ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്

0
ഡൽഹി: ലഡാക്കിൽ വീണ്ടും സമര ആഹ്വാനവുമായി സാമൂഹ്യ പ്രവർത്തകൻ സോനം വാങ്ചുക്ക്....

അപ്പര്‍ കുട്ടനാട്ടിലെ പാരിസ്ഥിതിക പ്രതിസന്ധിക്ക് പ്രത്യേക പാക്കേജ് വേണമെന്ന് പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത്

0
തിരുവല്ല : കോലയാറിന്റെയും അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ തോടുകളുടെയും കൈത്തോടുകളുടെയും പുനര്‍ജീവനത്തിന്...