റാന്നി : റാന്നി – അത്തിക്കയം റോഡിൽ കരികുളം സംരക്ഷിത വനമേഖലയിൽ പ്ലാസ്റ്റിക് കവറുകളിൽ കെട്ടി മാലിന്യങ്ങൾ തള്ളുന്നതായി പരാതി. വാഹനങ്ങളിൽ കൊണ്ടുവന്നു തള്ളുന്ന മാലിന്യങ്ങൾ പലപ്പോഴും റോഡിലേക്കാണ് വീഴുന്നത്. അസഹനീയമായ ദുര്‍ഗന്ധം മൂലം ഇതുവഴിയുള്ള യാത്ര തന്നെ ബുദ്ധിയുട്ടായിരിക്കുകയാണ്. റോഡരികിലെ മാലിന്യം തള്ളല്‍ രൂക്ഷമായതോടെ പരിസര ശുചീകരണവുമായി നാറാണംമൂഴി പഞ്ചായത്തും കുടുംബശ്രീ പ്രവര്‍ത്തകരും വനപാലകരും രംഗത്തു വന്നിരുന്നു.
രണ്ടു ദിവസം നീളുന്ന ശുചിത്വ പരിപാലനവും നടത്തിയിരുന്നു. അക്കാലയളവില്‍ മാലിന്യം തള്ളല്‍ കുറഞ്ഞിരുന്നു. മാലിന്യം തള്ളുന്നവരെ കണ്ടെത്താനായി വനമേഖലയുടെ തുടക്കത്തിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാല്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും പ്രയോജനം ചെയ്തിട്ടില്ല. കൂടുതൽ കാമറകൾ സ്ഥാപിച്ചാലെ കുറ്റക്കാരെ കണ്ടെത്താനാകുവെന്ന് നാട്ടുകാര്‍ പറയുന്നു.





























