വികസനം ; ഏറാട്ടുകടവ്-കിടങ്ങുമൂഴി റോഡ്‌ അധികൃതര്‍ അവഗണിക്കുന്നതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: ഗ്രാമീണ റോഡുകൾ പലതും വികസിക്കുമ്പോൾ ഐത്തല – അറുവച്ചാൻകുഴി തീരദേശ റോഡിന്റെ ഭാഗമായ ഏറാട്ടുകടവ്-കിടങ്ങുമൂഴി റോഡ്‌
അധികൃതര്‍ അവഗണിക്കുന്നതായി പരാതി. ഐത്തലയിൽ തുടങ്ങി അറുവച്ചാൻകുഴിയിൽ അവസാനിക്കുന്ന തീരദേശറോഡിൻ്റെ ഭൂരിഭാഗവും പണി പൂര്‍ത്തിയായി കഴിഞ്ഞു. അധികൃതരുടെ അനാസ്ഥ കാരണം രണ്ടു പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന റോഡിന്‍റെ നിർമ്മാണം പഴങ്കഥയായി. കേന്ദ്രഫണ്ട് ഉപയോഗിച്ചു നിർമ്മിക്കുന്ന റോഡിൻ്റെ നിർമ്മാണ ചുമതല സംസ്ഥാന പൊതുമരാമത്തിനായിരുന്നു.

നാറാണംമൂഴി,വടശ്ശേരിക്കര എന്നീ പഞ്ചായത്തിലെ ജോലികളാണ് മുടങ്ങിയത്. നടപടികൾ വൈകിയതാണ് റോഡിൻ്റെ നിർമ്മാണം മുടങ്ങുവാൻ കാരണമായത്. 6 വർഷം മുൻപ്‌ മരാമത്ത് വകുപ്പ് അളന്ന് കല്ലിട്ട് പോയെങ്കിലും ഇപ്പോൾ ഇത് ഫയലിൽ പോലും ഇല്ലാത്ത അവസ്ഥയാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഐത്തല പാലം,കിടങ്ങുമൂഴി, ബംഗ്ലാകടവ്,മാടമൺ ശ്രീനാരായണ കൺവൻഷൻ സെന്റർ പടിവഴി നാറാണംമൂഴി പഞ്ചായത്തിൽ എത്തി, കടുമീൻചിറ, വെച്ചൂച്ചിറ വഴി കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിന്‍റെ അതിര്‍ത്തിയായ അറുവച്ചാൻ കുഴിയിലെത്തുന്നതായിരുന്നു പദ്ധതി.

രണ്ടു ജില്ലകളെയും അഞ്ച് പഞ്ചായത്തുകളെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ തീരദേശ റോഡിന്റെ അവസാനങ്ങൾ പൂർത്തികരിച്ചെങ്കിലും തുടക്കമായ ഐത്തല മുതൽ നാറാണംമൂഴിവരെയാണ് ഉന്നത നിലവാരത്തിൽ ഇനിയും വികസിപ്പിക്കേണ്ടത്. ഇതിൽ പഴവങ്ങാടി പഞ്ചായത്തിന്റെ അതിർത്തിയായ ഐത്തല റോഡിനെയും ഇട്ടിയപ്പാറ കിടങ്ങുമൂഴി റോഡിനേയും ബന്ധിപ്പിക്കുന്ന രണ്ടര കിലോമീറ്റർ ദൂരം വരുന്ന ഏറാട്ടുകവ് – ചൊവ്വൂർമൂഴി വരെ പഞ്ചായത്ത് റോഡായതിനാൽ വീതി നന്നേ കുറവാണ്. ഇവിടമാണ് അളന്ന് കല്ലുകളിട്ടിട്ട് തിരിഞ്ഞു നോക്കാതായത്.

ബാക്കി ഭാഗം പൊതുമാരാമത്തിന്റെ അധീനതയിലായതിനാൽ സാധാരണ വീതിയുള്ള റോഡുകളാണ്.അറുവച്ചാൻ കുഴി മുതൽ കടുമീൻചിറ വരെയുള്ള ഭാഗം, പ്രധാനമന്ത്രി ഗ്രാമീൺ റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തികരിച്ചതാണ്. വടശ്ശേരിക്കര പഞ്ചായത്തിലെ ഒന്നും, രണ്ടും വാർഡുകൾ ഉൾപ്പെട്ട ഏറാട്ടുകടവ് – ചൊവ്വൂർമൂഴി വരെയുള്ള രണ്ടര കിലോ മീറ്റർ ഭാഗം മാത്രമാണ് ഇനിയും വീതി കൂട്ടി കലുങ്കും സംരക്ഷണ ഭിത്തികളും നിർമ്മിച്ച് പുനരുദ്ധരിക്കേണ്ടത്.

2011 ൽ ഈ പഞ്ചായത്ത് റോഡ് മുൻ എം.പി പി.ജെ കുര്യന്‍റെ ഫണ്ടിൽ നിന്നും മുല്ലശ്ശേരി പടി മുതൽ ചൊവ്വൂർമൂഴി വരെ മൂന്ന് മീറ്റർ വീതിൽ ടാർ ചെയ്തിരുന്നു. പിന്നീട് കഴിഞ്ഞവർഷം പഞ്ചായത്ത് 400 മീറ്റർ കൂടി പുനരുദ്ധാരണം ചെയ്തങ്കിലും, ബാക്കി ഭാഗം തകർന്ന നിലയിലാണ്. സ്കൂൾ ബസുകള്‍ക്ക് പോലും ഓടാൻ പറ്റാത്ത തരത്തിൽ ദുവസ്ഥയിലാണ്.കുഴികൾ കാരണം പല ദിവസ്സങ്ങളിലും സ്കൂൾ വാഹനം തകരാറിലാകുക പതിവാണ്.റാന്നി ഇട്ടിയപ്പാറയിൽ നിന്നും വടശ്ശേരിക്കരക്കു പോകുവാൻ ഏറ്റവും കുറവുദൂരമുള്ള റോഡാണിതെന്നുള്ള പ്രത്യേകതയും ഈ റോഡിനുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...