Sunday, June 15, 2025 1:54 am

ബേലൂർ മഗ്ന ദൗത്യത്തിനായി എത്തിയ കേരള സംഘത്തെ കർണാടക തടഞ്ഞതായി പരാതി

For full experience, Download our mobile application:
Get it on Google Play

വയനാട് : ബേലൂർ മഗ്ന ദൗത്യത്തിനായി അതിർത്തിയിലെത്തിയ കേരള സംഘത്തെ കർണാടക തടഞ്ഞു. ബാവലി ചെക്പോസ്റ്റിൽ ബേഗൂർ റേഞ്ച് ഓഫീസർ അടക്കമുള്ളവരെ അതിർത്തി കടക്കാൻ അനുവദിച്ചില്ലെന്ന് ആരോപണം. തിങ്കളാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്. ഇതിന് പിന്നാലെ ആന ഇന്നലെ പുഴ മുറിച്ചു കടന്നു കേരളത്തിലെത്തിയിരുന്നു. അതേസമയം, മഗ്ന ദൗത്യം ഇന്ന് പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ലഭിച്ച സിഗ്നലുകൾ പ്രകാരം ആന കർണാടക വനമേഖലയിലാണ്. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ വഴി ആനയെ നിരീക്ഷിക്കുന്നത് തുടരുകയാണ് വനം വകുപ്പ് ദൗത്യസംഘം. ഇന്നലെ പുലർച്ചെ കബനി നദി കടന്ന് മുള്ളൻകൊല്ലിയിലെ ജനവാസ മേഖലയിൽ ബേലൂർ മഗ്ന എത്തിയത് ആശങ്ക സൃഷ്ടിച്ചിരുന്നു. ആന കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ പട്രോളിങ്ങും നിരീക്ഷണവും തുടരാനാണ് ദൗത്യസംഘത്തിന്‍റെ തീരുമാനം.

അതേസമയം മനുഷ്യ – വന്യജീവി സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കേന്ദ്ര വനം വകുപ്പ് മന്ത്രി ഇന്ന് വയനാട്ടിലെത്തും. വൈകിട്ട് ആറരയോടെ എത്തുന്ന മന്ത്രി ഭൂപേന്ദ്ര യാദവ്, രാത്രി വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായവരുടെ ബന്ധുക്കളെ കാണും. നാളെ രാവിലെ കലക്ടറേറ്റിൽ ജില്ലാ ഭരണകൂടവും വനംവകുപ്പുദ്യോഗസ്ഥരും സംബന്ധിക്കുന്ന ഉന്നതതല യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേരും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിലെ ബിരുദ / ഡിപ്ലോമ പ്രവേശനം : റാങ്ക് ലിസ്റ്റ് 16ന് പ്രസിദ്ധീകരിക്കും...

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ നാല് വർഷ ബിരുദം, ഡിപ്ലോമ പ്രോഗ്രാമുകളിലേയ്ക്ക് പ്രവേശനത്തിനുള്ള...

ഇറാൻ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി പി കെ കുഞ്ഞാലികുട്ടി

0
മലപ്പുറം : ഇറാൻ ഇസ്രയേൽ ആക്രമണത്തിൽ പ്രതികരണവുമായി മുസ്‌ലിം ലീഗ്. ഇസ്രയേൽ...

എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു

0
കൊച്ചി: എറണാകുളം ചേരാനെല്ലൂരിൽ 16 കാരൻ മുങ്ങി മരിച്ചു. പള്ളിക്കവല വിപി...

തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ പോക്‌സോ കേസിൽ യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി സ്വദേശിയായ...