പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ അടക്കം മരങ്ങൾ ഒരു മുന്നറിയിപ്പും നൽകാതെ കെഎസ്ഇബി മുറിച്ചു മാറ്റിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ഇബിക്ക് എതിരെ വീണ്ടും വെട്ടിനിരത്തൽ പരാതി. പത്തനംതിട്ട പുല്ലാട് സ്വദേശിയുടെ പറമ്പിലെ റബ്ബർ അടക്കം മരങ്ങൾ ഒരു മുന്നറിയിപ്പും നൽകാതെ മുറിച്ചുകളഞ്ഞു. ആക്ഷേപം ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അനങ്ങുന്നില്ലെന്നാണ് പരാതി. ദുരന്തനിവാരണ ഉത്തരവ് മറയാക്കിയുള്ള വെട്ടിനിരത്തൽ വ്യാപകമാണ്. തിരുവല്ല, മല്ലപ്പള്ളി മേഖലയ്ക്ക് പിന്നാലെ കുമ്പനാട് പുല്ലാട് ഭാഗത്തും നോട്ടീസ് നൽകാതെ റബ്ബറും മഹാഗണിയും ഉൾപ്പെടെ വെട്ടികളഞ്ഞു. തോമസ് മാത്യുവിന്‍റെ പറമ്പിലെ ടാപ്പിംഗ് നടന്നുകൊണ്ടിരുന്ന 14 റബ്ബർ മരങ്ങളാണ് മൂടോടെ വെട്ടിയത്.

കെഎസ്ഇബി ചുമതലപ്പെടുത്തിയവർ വെട്ടിരത്തൽ കഴിഞ്ഞ് സ്ഥലംവിട്ടാൽ തൊട്ടുപിന്നാലെ തടിക്കച്ചവടക്കാരെത്തും. ഇതു തന്നെയാണ് മരംമുറി നടന്ന മറ്റിടങ്ങളിലും കണ്ടതെന്ന് പരാതിക്കാരനായ തോമസ് മാത്യു പറയുന്നു, നോട്ടീസ് നൽകി അപകടം ബോധ്യപ്പെടുത്താതെ ഒരു പറമ്പിലെയും മരങ്ങൾ മുറിക്കരുതെന്ന് കളക്ടർ കർശന നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ വ്യാപക മരംമുറിക്ക് പിന്നിൽ അഴിമതി ആരോപണവും ശക്തമായിട്ടും വൈദ്യുതി മന്ത്രിയുടെ ഓഫീസ് ഒരന്വേഷണവും നടത്തുന്നില്ല. പരാതിക്കാരെ നേരിൽ കണ്ട് ഒത്തുതീർപ്പിന് ശ്രമിക്കുകയാണ് കെ എസ് ഇ ബിയിലെ കീഴുദ്യോഗസ്ഥരെന്നും പരാതിക്കാരൻ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വതന്ത്ര വ്യാപാര കരാർ കർഷകരെ കൊള്ളയടിക്കുന്നതിന് തുല്യം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുന്നതിലൂടെ ഇന്ത്യയിലെ കർഷകരോട് കേന്ദ്ര...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
ക്വാളിറ്റി കണ്‍ട്രോള്‍ യൂണിറ്റ് ആരംഭിക്കും ക്ഷീരവികസന വകുപ്പ് ജില്ല ഗുണനിയന്ത്രണ വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍...

മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

0
ചെന്നൈ: മുഖസ്തുതി മ‌‌‌ടുത്തെന്ന് തമിഴ്നാട് മുഖ്യമന്ത്രി വിജയ്. വിജയ് യെ അതിരുവിട്ട്...

കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി എക്സ്പ്രസ്

0
ഗുവാഹത്തി: അസമിൽ കാട്ടാനക്കൂട്ടത്തിന് സുരക്ഷിതമായി റെയിൽവേ പാളം മുറിച്ചുകടക്കാൻ വഴിയൊരുക്കി രാജധാനി...